ജയ്പൂർ: രാജസ്ഥാനിൽ വ്യോമസേനാ വിമാനം തകർന്നു വീണു. മിഗ്-21 വിമാനമാണ് പറന്നുയർന്നതിന് പിന്നാലെ തകർന്ന് വീണത്. പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു.
രാവിലെയോടെയായിരുന്നു സംഭവം. ഹനുമാൻഗഡിലായിരുന്നു അപകടം ഉണ്ടായത്. സൂറത്ത്ഗഡിൽ നിന്നുമായിരുന്നു വിമാനം പുറപ്പെട്ടത്. പറന്ന് ഹനുമാൻഗഡിൽ എത്തിയതോടെ തകരാർ അനുഭവപ്പെടുകയും തകരുകയുമായിരുന്നു. ഒരു പൈലറ്റ് മാത്രമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. തകരാർ അനുഭവപ്പെട്ടതോടെ പൈലറ്റ് സുരക്ഷിതനായി താഴെ ഇറങ്ങുകയായിരുന്നു.
സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം തകർന്നത് എന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരിയിൽ പരിശീലന പറക്കലിനിടെ യുദ്ധവിമാനങ്ങൾ തകർന്ന് രാജസ്ഥാനിൽ ഒരു വ്യോമസേന പൈലറ്റ് മരിച്ചിരുന്നു.
Discussion about this post