ഇന്ത്യയും ഇസ്രായേലും സംയുക്തമായി നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന രഹസ്യസൈനിക നീക്കത്തെ കുറിച്ച് വെളിപ്പെടുത്തി മുൻ സിഐഎ ഉദ്യോഗസ്ഥൻ റിച്ചാർഡ് ബാർലോ. സൈനിക നടപടിക്ക് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി തടസ്സം പറഞ്ഞുവെന്നും ഉദ്യോഗസ്ഥൻ പറയുന്നു
പാകിസ്താന്റെ കഹുത ആണവ കേന്ദ്രത്തെ ലക്ഷ്യമിട്ട് 1980 കളുടെ തുടക്കത്തിലാണ് രഹസ്യപദ്ധതി ആസൂത്രണം ചെയ്തത്. ഇസ്രായേൽ ശത്രുപക്ഷത്ത് കാണുന്ന ഇറാന്, പാകിസ്താൻ ആയുധങ്ങൾ വികസിപ്പിച്ചും നിർമ്മിച്ചും നൽകുന്നത് പ്രതിരോധിക്കാനായിരുന്നു ഈ ആക്രമണപദ്ധതിയെന്നാണ് പറയപ്പെടുന്നത്. പാകിസ്താന്റെ ആണവലക്ഷ്യങ്ങളെ ഇല്ലാതാക്കുമായിരുന്ന ആ നടപടി പല പ്രശ്‌നങ്ങൾക്കമുള്ള പരിഹാരമായിരുന്നു. പക്ഷേ ഇന്ത്യൻ സർക്കാർ ഇസ്രായേലിനൊപ്പം നിന്നില്ല. ഇന്ത്യ തടസ്സം നിന്നത് മോശം നിലപാടായിരുന്നുവെന്നും സിഐഎ മുൻ ഉദ്യോഗസ്ഥൻ വിമർശിച്ചു.
1980 കളിൽ പാകിസ്താൻ രഹസ്യമായി ആണവപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന സമയത്ത് അമേരിക്കൻ ഇന്റലിജൻസ് ഏജൻസിയിൽ കൗണ്ടർപ്രോലിഫെറേഷൻ ഓഫീസറായി പ്രവർത്തിക്കുകയായിരുന്നു ബാർലോ. ഈ സൈനിക നടപടിയെ കുറിച്ച് അറിഞ്ഞിരുന്നുവെങ്കിലും 1982 മുതൽ 1985 വരെ സർക്കാരിന്റെ പ്രവർത്തനങ്ങളുടെ ഭാഗമല്ലാത്തതിനാൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിച്ചില്ലെന്നും മുൻ ഉദ്യോഗസ്ഥൻ പറയുന്നു.









Discussion about this post