കൊച്ചി; വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ രണ്ട് വർഷത്തെ സമയം തേടി കെഎസ്ആർടിസി. എന്നാൽ ഇത്രയും കാലയളവ് അനുവദിക്കാനാകില്ലെന്നും വിരമിച്ച ജീവനക്കാരും മനുഷ്യരാണെന്ന് മറക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.
ആനുകൂല്യവിതരണത്തിന് സീനിയോറിറ്റി അനുസരിച്ച് വിശദമായ പ്രൊപ്പോസൽ നൽകാനും കോടതി നിർദ്ദേശിച്ചു. ആനുകൂല്യങ്ങൾ വിതരണം ചെയ്യാതിരിക്കാൻ സാധിക്കില്ല. മനുഷ്യാവകാശ ലംഘനത്തിന്റെ കൂടി പ്രശ്നമാണ്.
കുറച്ചെങ്കിലും ആനുകൂല്യങ്ങൾ വിതരണം ചെയ്തിട്ട് വേണമെങ്കിൽ സാവകാശം തേടൂവെന്നും കോടതി കെഎസ്ആർടിസി അഭിഭാഷകനോട് പറഞ്ഞു. ഈ മാസം 12 ന് കേസ് പരിഗണിക്കും. ആനുകൂല്യങ്ങൾ എത്രയും വേഗം വിതരണം ചെയ്യണമെന്ന് നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് കെഎസ്ആർടിസി വീണ്ടും കോടതിയെ സമീപിച്ചത്.
Discussion about this post