ഹൈദരാബാദ്; നദീതീരത്ത് അനധികൃതമായി നിർമ്മിച്ച മസ്ജിദ് പൊളിച്ചുമാറ്റി. ഹൈദരാബാദിലെ ആംബർപേട്ടിലാണ് സംഭവം. മൂസി നദീതീരത്താണ് അനധികൃതമായി മസ്ജിദ് നിർമ്മിച്ചത്.
ട്രക്ക് കാബിൻ ഉപയോഗിച്ചാണ് ഭരണകൂടത്തിന്റെ അനുമതിയില്ലാതെ നദീതീരത്ത് സ്ഥലം കയ്യേറി മസ്ജിദ് നിർമ്മിച്ചത്. മസ്ജിദിന്റെ നിർമ്മാണ ശേഷം നിസ്‌കാരവും മറ്റ് പ്രാർത്ഥനാ യോഗങ്ങളും ഇവിടെ തകൃതിയായി നടത്തി. സ്ഥലം കയ്യേറി, ട്രക്ക് കാബിന്റെ സ്ഥാനത്ത് സ്ഥിരമായി ഒരു കെട്ടിടം പണിയുകയായിരുന്നു ഇവരുടെ ഉദ്ദേശ്യം.
എന്നാൽ ദുരുദ്ദേശ്യം തിരിച്ചറിഞ്ഞതോടെ ഹിന്ദുസംഘടനകൾ രംഗത്തെത്തുകയും കളക്ടർക്കും മറ്റും പരാതി നൽകുകയായിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന് മനസിവായതോടെ റവന്യു വകുപ്പും പോലീസും ചേർന്ന് മസ്ജിദ് പൊളിച്ചുമാറ്റുകയായിരുന്നു.
കോടതി ഉത്തരവനുസരിച്ച്, ഈ താൽക്കാലിക മസ്ജിദ് നിലനിന്നിരുന്ന ഭൂമി ,ജലസേചന പദ്ധതികൾക്കായി മാത്രം ഉപയോഗിക്കാനുള്ളതാണ്. ഈ ഭൂമിയിൽ മറ്റ് നിർമ്മാണങ്ങൾ അനുവദനീയമല്ല. ഇത് വകവെക്കാതെയാണ് അനധികൃതമായി മസ്ജിദ് നിർമിക്കാൻ ശ്രമം നടന്നത്. ബജ്റംഗ് സേന, ഹിന്ദു ജനജാഗൃതി സമിതി, ഹിന്ദു സംഘടനാ ഏകതാ മഞ്ച്, ഹിന്ദു വാഹിനി, ജയ് ശ്രീരാം സേന, രാഷ്ട്രീയ ശിവാജി സേന, ഹിന്ദു ജോയിന്റ് ആക്ഷൻ കമ്മിറ്റി എന്നിവ കൂട്ടായി ഇതിനെ എതിർത്തതിനെ തുടർന്നാണ് മസ്ജിദ് നിർമ്മാണം തടയാനായത്.
Discussion about this post