ഇന്നുള്ളത് പോലെ ആയുധങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് വെറും കല്ല് ചെത്തി മിനുക്കിയുണ്ടാക്കിയ കുന്തങ്ങള്‍ കൊണ്ട് മാത്രം ആനയേക്കാള്‍ ഭീമാകാരന്മാരായ മാമത്തുകളെ പൂര്‍വ്വികര്‍ വേട്ടയാടി കൊന്നത് എങ്ങനെയാണ്. ഇത് സംബന്ധിച്ച് ആര്‍ക്കിയോളജിസ്റ്റുകള്‍ക്കിടയില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് നില നിന്നിരുന്നത്. ചിത്രങ്ങളിലെല്ലാം കുന്തവുമായി മാമത്തിനെ കുത്താനായുന്ന അല്ലെങ്കില്‍ എറിയാനായുന്ന ഒരു കൂട്ടം പ്രാചീന മനുഷ്യരെയാണ് കാണാന്‍ കഴിയുക.
എന്നാല്‍ ഇത് ഒരിക്കലും സാധ്യമാകുന്ന ഒന്നല്ലെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഒരു ജീവിയെ ആക്രമിക്കാന്‍ എത്തുമ്പോള്‍ അതിനും തിരിച്ച് ആക്രമിക്കുന്നതിനുള്ള പ്രവണതയുണ്ടാകും. ഒന്‍പത് ടണ്ണിന് മുകളില്‍ ഭാരമുള്ള ഒരു ജീവി അതിന്റെ സര്‍വ്വ ശക്തിയുപയോഗിച്ച് ആക്രമിക്കാന്‍ വരുമ്പോള്‍ കുന്തം കൊണ്ട് കുത്താനോ എറിഞ്ഞ് വീഴിക്കാനോ ഒന്നും സാധിക്കില്ല, കാരണം ഒരു മനുഷ്യശരീരം ഉല്‍പാദിപ്പിക്കുന്ന ഊര്‍ജ്ജത്തേക്കാള്‍ എത്രയോ വലുതാണ് അതിനുള്ളത്.
എങ്കില്‍ പിന്നെ എങ്ങനെയാവും അവര്‍ മാമത്തുകളെ വേട്ടയാടിയിട്ടുണ്ടാവുക. അത് മാമത്തുകളുടെ തന്നെ ശക്തിയുപയോഗിച്ചാണ്. എന്നു വെച്ചാല്‍ മുന്നമേ തന്നെ അത് വരാന്‍ സാധ്യതയുള്ള വഴിയില്‍ നിലത്ത് അല്‍പ്പം ചെരിച്ച് കുന്തങ്ങള്‍ നാട്ടി വെക്കും. അതിന് ശേഷം അതിനെ പ്രകോപിപ്പിക്കും ഇങ്ങനെ ചെയ്യുമ്പോള്‍ സര്‍വ്വശക്തിയുമെടുത്ത് മാമത്ത് ആക്രമിക്കാനായി ഓടി വരും.
അതിന്റെ ഊര്‍ജ്ജവും ശക്തിയും കൊണ്ട് തന്നെ നിലത്ത് നാട്ടി വെച്ചിരിക്കുന്ന ആയുധങ്ങള്‍ അതിന്റെ ശരീരത്തില്‍ തറഞ്ഞു കയറുകയും ചെയ്യും. മാത്രമല്ല ഇത്തരം ആയുധങ്ങള്‍ക്ക് ഒരു മനുഷ്യന്റെ പെരുവിരലിന്റെ വലിപ്പം തുടങ്ങി ഒരു ഐ ഫോണിന്റെ വലിപ്പം വരെയേ കാണുകയുള്ളു. എങ്കിലും ഇത് ആനയുടെ മര്‍മഭാഗങ്ങളില്‍ തന്നെ തറയുകയാണെങ്കില്‍ അതിന് മരണം സംഭവിക്കും.













Discussion about this post