സ്റ്റോക്‌ഹോം : പെരുന്നാളിന് മസ്ജിദിന് മുന്നിൽ നിന്ന് ഖുർആൻ കത്തിച്ച് യുവാവ്. സ്വീഡനിലെ സ്റ്റോക്‌ഹോമിൽ ഇന്നലെയായിരുന്നു സംഭവം. കോടതി അനുമതി നൽകിയതിനെ തുടർന്നാണ് യുവാവ് ഖുർആൻ കത്തിച്ചത്.
സ്‌റ്റോക്‌ഹോമിലെ സെൻട്രൽ മസ്ജിദിന് മുന്നിൽ നിന്നാണ് ഖുർആൻ കത്തിച്ചത്. 200 ഓളം പേർ നോക്കിനിൽക്കേ യുവാവ് ഖുർആന്റെ ഏടുകൾ കീറിയെടുത്ത് ഷൂസ് തുടയ്ക്കുകയായിരുന്നു. തുടർന്ന് ഇതിൽ പന്നിയിറച്ചി ഇട്ട് ശേഷം ഖുർആൻ കത്തിച്ചു. ഇതിനെതിരെ അള്ളാഹു അക്ബർ വിളികളുമായി നിരവധി പേർ രംഗത്തെത്തി. യുവാവിനെതിരെ കല്ലെറിയാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.
പെരുന്നാൾ ആഘോഷിക്കാൻ 10,000 ത്തോളം ആളുകൾ എത്താറുള്ള മസ്ജിദാണ് സ്‌റ്റോക്‌ഹോമിലെ മസ്ജിദ്. അതുകൊണ്ട് തന്നെ ഇതിന് മുന്നിൽ വെച്ച് പ്രതിഷേധം നടത്തരുതെന്ന് മസ്ജിദ് കമ്മിറ്റി അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇത് മുഖവിലയ്‌ക്കെടുക്കാതെയായിരുന്നു പ്രതിഷേധം.
Discussion about this post