മൈക്രോപ്ലാസ്റ്റിക് കണികകള്‍ മനുഷ്യശരീരത്തിലെത്തിച്ചേരുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കുമെന്നുള്ള കാര്യം മുമ്പേ തന്നെ പുറത്തുവന്നതാണ്. രക്തക്കുഴലുകള്‍ വഴി ഇത്തരം കണികകള്‍ തലച്ചോറില്‍ എത്തിച്ചേരുന്നതായും പഠനങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ ഞെട്ടിക്കുന്ന ഒരു പഠനറിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ഇത്തരം പ്ലാസ്റ്റിക് കണികകള്‍ തലച്ചോറിലെ ഒരു സവിശേഷ ഭാഗത്തെയാണ് ബാധിക്കുക എന്നാണ് കണ്ടെത്തലില്‍ പറയുന്നത്. ഗന്ധമറിയാനുള്ള ശേഷിയെയാണ് ഇത്തരം മൈക്രോ പ്ലാസ്റ്റിക്കുകള്‍ ഗുരുതരമായി ബാധിക്കുക
ഓള്‍ഫാക്ടറി ബള്‍ബ് എന്നറിയപ്പെടുന്ന മസ്തിഷ്‌കത്തിലെ ഈ സവിശേഷ ഭാഗത്തെ ഇത് ബാധിക്കുകയും ഗന്ധമറിയാനുള്ള കഴിവിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. മുമ്പ് വായുമലിനീകരണവും തലച്ചോറിലെ ഈ ഭാഗത്തെ ബാധിക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിരുന്നു.
പോളിപ്രൊപ്പലൈന്‍ സംയുക്തമാണ് തലച്ചോറിനെ ഏറ്റവും കൂടുതല്‍ ആഘാതമേല്‍പ്പിക്കുന്നത്.
കരള്‍,വൃക്ക എന്നിവയേക്കാള്‍ മുപ്പതുമടങ്ങ് കൂടുതല്‍ മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യമാണ് മസ്തിഷ്‌കത്തില്‍ കണ്ടെത്തിയതെന്ന്. ഉയര്‍ന്നതോതില്‍ രക്തപ്രവാഹം നടക്കുന്നതുകൊണ്ടാവാം ഇതെന്നാണ് ?ഗവേഷകര്‍ കരുതുന്നത്. മൈക്രോപ്ലാസ്റ്റിക് കലര്‍ന്ന രക്തം ശരീരത്തില്‍ പ്രവഹിക്കുന്നതിലൂടെ പലഭാ?ഗങ്ങളിലേക്കും ഇവ ചെന്നെത്തുന്നു. കരളും വൃക്കയും വിഷമയമായ വസ്തുക്കളും മറ്റും പുറന്തള്ളുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവ ആയതിനാല്‍തന്നെ താരതമ്യേന മൈക്രോപ്ലാസ്റ്റിക് കുറവാണ്.
പോളിതിലിന്‍ അടങ്ങിയ മൈക്രോപ്ലാസ്റ്റിക്കുകളാണ് കൂടുതലായും കണ്ടെത്തിയത്. കുപ്പികളുടെ അടപ്പ്,പ്ലാസ്റ്റിക് ബാഗുകള്‍ തുടങ്ങിയ തയ്യാറാക്കാന്‍ വ്യാപകമായി ഉപയോഗിച്ചുവരുന്ന ഘടകമാണിത്. മലിനീകരിക്കപ്പെട്ട ഭക്ഷണം,വെള്ളം എന്നിവയിലൂടെയാവാം മൈക്രോപ്ലാസ്റ്റിക്കുകള്‍ മസ്തിഷ്‌കത്തിലെത്തുന്നത് എന്നാണ് കരുതപ്പെടുന്നത്. കൂടാതെ വായുവിലുള്ള മൈക്രോപ്ലാസ്റ്റിക്കുകള്‍ ശ്വസിക്കുന്നതിലൂടെയും ശരീരത്തിലെത്താം.
Discussion about this post