ന്യൂഡൽഹി: ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ശിവരാത്രി ആശംകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് അദ്ദേഹം ആംസകൾ നേർന്നത്. പ്രധാനമന്ത്രിയ്ക്ക് പുറമേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ളവർ ആശംസകൾ അറിയിച്ചിട്ടുണ്ട്.
എല്ലാവർക്കും മഹാശിവരാത്രി ആശംസകൾ. ഏവരെയും ശിവഭഗവാൻ അനുഗ്രഹിക്കട്ടെ.- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. നിരവധി പേരാണ് അദ്ദേഹത്തിന് തിരികെ ആശംസകൾ നേർന്നത്.
മഹാശിവരാത്രി ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ നേരുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ട്വീറ്റ് ചെയ്തു. ഈ ദിനത്തിൽ എല്ലാവർക്കും ശിവഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ. ഓം നമ:ശ്ശിവായ- അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.
ഈ ദിനത്തിൽ ശിവഭഗവാൻ എല്ലാവരുടെയും ജീവിതത്തിൽ ഐശ്വര്യവും സമാധാനവും ചൊരിയട്ടെയെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ഏവർക്കും ശിവരാത്രി ആശംസകൾ. ഈ ദിനം ഏവർക്കും ഐശ്വര്യത്തിന്റെ ദിനമാകട്ടെ. എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും അഭിവൃദ്ധിയും ഉണ്ടാകട്ടെയെന്നും രാജ്‌നാഥ് സിംഗ് ആശംസിച്ചു.
Discussion about this post