അയോദ്ധ്യ; ശ്രീരാമ പട്ടാഭിഷേകത്തിനായി ഒരുക്കങ്ങൾ തകൃതിയാക്കുകയാണ് രാമജന്മഭൂമി. വർഷങ്ങളായി കാത്തിരുന്ന ശുഭമുഹൂർത്തത്തിനായി ഇനി ദിവസങ്ങൾ മാത്രം. ആയിരക്കണക്കിന് പേരുടെ അധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും കളങ്കമില്ലാത്ത ഭക്തിയുടെയും ഫലമാണ് പ്രൗഢിയോടെ തല ഉയർത്തി പ്രതിഷ്ടാ ചടങ്ങിന് തയ്യാറായിരിക്കുന്ന അയോദ്ധ്യ രാമക്ഷേത്രം.
ശ്രീരാമക്ഷേത്രത്തിന്റെ പൂർണതയ്ക്കായി ഒരുമിച്ചവരുടെ വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. പശ്ചിമബംഗാളിലെ രണ്ട് മുസ്ലീം സഹോദരന്മാർക്ക് ശ്രീരാമവിഗ്രഹം നിർമ്മിക്കാൻ അവസരം ലഭിച്ചു. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ നിന്നുള്ള രണ്ട് മുസ്ലീം ശില്പികൾക്കാണ് ക്ഷേത്രസമുച്ചയത്തെ അലങ്കരിക്കുന്ന പ്രതിമകൾ നിർമ്മിക്കാൻ അവസരം ലഭിച്ചത്. മുഹമ്മദ് ജമാലുദ്ദീനും മകൻ ബിട്ടുവും തങ്ങൾക്ക് ലഭിച്ച ജോലി ഭംഗിയായി നിർവഹിച്ചു.
ജീവൻ തുടിക്കുന്ന ശ്രീരാമ പ്രതിമ ഏറെ സൂക്ഷ്മതയോടെ മാസങ്ങൾ എടുത്താണ് പൂർത്തിയാക്കിയത്. 35 ഓളം ആളുകൾ ചേർന്നാണ് ഭീമൻ പ്രതിമ നിർമ്മിച്ചത്.
ഹിന്ദു ദേവതയുടെ പ്രതിമ നിർമ്മിച്ചതിനെ കുറിച്ച് ആളുകൾ ചോദിക്കുമ്പോൾ മതം വ്യക്തിപരമായ കാര്യമാണ്. ഞങ്ങൾക്ക് രാജ്യത്ത് വിവിധ മതങ്ങളിൽ നിന്നുള്ള ആളുകളുണ്ട്. സന്ദേശം ലളിതമാണ്: വർഗീയതയുടെ കാലത്ത് നാമെല്ലാവരും ഒരുമിച്ച് നിൽക്കണം. ഞാൻ ശ്രീരാമന്റെ പ്രതിമ ഉണ്ടാക്കിയതിൽ സന്തോഷം തോന്നി. ഈ സാഹോദര്യ സംസ്‌കാരമാണ് ഒരു കലാകാരനെന്ന നിലയിൽ എന്റെ സന്ദേശമെന്ന് ജമാലുദ്ദീൻ അഭിമാനത്തോടെ പറയുന്നു.
രാമന്റെ മാത്രമല്ല, മാ ദുർഗയുടെയും ജഗധാത്രിയുടെയും കൂറ്റൻ ശിൽപങ്ങളും ഞാൻ സൃഷ്ടിച്ചിട്ടുണ്ട്, അവയ്ക്ക് വളരെയധികം ജനപ്രീതിയും ലഭിച്ചു. വർഷങ്ങളായി താൻ വിവിധ ഹൈന്ദവ ദേവതകളുടെ ഫൈബർ ശിൽപങ്ങൾ നിർമ്മിക്കുന്നുണ്ടെന്നും അവ പ്രതിനിധീകരിക്കുന്ന സാംസ്‌കാരിക സൗഹാർദ്ദത്തെ വിലമതിക്കുന്നതായും അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു
Discussion about this post