ജമ്മുകാശ്മീരില്‍ കുടുംബപാര്‍ട്ടി സമ്പദായമാണെന്ന് വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മുകാശ്മീരിലെ . ദോഡയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി, പ്രദേശത്തെ വികസനം തകര്‍ത്തതിന് പിന്നില്‍ ് കുടുംബ പാര്‍ട്ടികളുടെ പ്രവര്‍ത്തനമാണെന്ന് രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
ബിജെപിയുടെ ഭരണകാലത്ത് പാര്‍ട്ടി പകര്‍ന്നുനല്‍കിയ ഊര്‍ജ്ജം ഈ പ്രദേശത്തെ യുവാക്കളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നതിനും വളര്‍ച്ചയുടെ ഒരു പുതിയ കാലഘട്ടത്തിന് തുടക്കമിടുന്നതിനും കുടുംബ കക്ഷികളുടെ അപ്രമാദിത്വം അവസാനിപ്പിക്കുന്നതിനും ചെലവിട്ടുവെന്നും മോദി പറഞ്ഞു.
കഴിഞ്ഞു പോയ കലാപത്തിന്റെ നാളുകളെ കുറിച്ചും ദോഡ നിവാസികളെ പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ”ലാല്‍ ചൗക്കിലേക്ക് പോകാന്‍ അവര്‍ക്ക് ഭയമായിരുന്നു, അവിടെ അപ്രഖ്യാപിത കര്‍ഫ്യൂ ഉണ്ടായിരുന്നു. ജമ്മു കശ്മീരില്‍ തീവ്രവാദം അതിന്റെ അന്ത്യശ്വാസം വലിക്കുകയാണ്,’ മോദി പറഞ്ഞു. ‘വംശ’ പാര്‍ട്ടികള്‍ തീവ്രവാദ ഘടകങ്ങള്‍ വളര്‍ത്തുന്നതിന് വളക്കൂറുള്ള മണ്ണ് കാലങ്ങള്‍ കൊണ്ട് ഉണ്ടാക്കിയെടുക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാല്‍ ബിജെപി സര്‍ക്കാര്‍ മേഖലയിലെ വിദ്യാഭ്യാസ രംഗമാകെ ശക്തിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ കോളേജുകളില്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചു, ഈ മേഖലയിലെ യുവാക്കള്‍ക്ക് അവരുടെ ഉന്നത വിദ്യാഭ്യാസത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതിന് പകരം ഇവിടെയുള്ള കോളേജുകളില്‍ പോകാം,’ മോദി കൂട്ടിച്ചേര്‍ത്തു.
‘പൊലീസിനെയും സൈന്യത്തെയും ആക്രമിക്കാന്‍ ഉയര്‍ത്തിയ കല്ലുകള്‍ ഇപ്പോള്‍ പുതിയ ജമ്മു കശ്മീര്‍ സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്നു,” കഴിഞ്ഞ ദശകത്തിലെ മാറ്റങ്ങള്‍ ഒരു സ്വപ്നസമാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും ചേര്‍ന്ന പ്രതിപക്ഷം വിജയിച്ചാല്‍ വികസനം പൂജ്യമായ ഒരു യുഗത്തിന് തുടക്കമിടുമെന്നും അദ്ദേഹം പറഞ്ഞു.
”ജമ്മു കശ്മീരിലെ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ്… മൂന്ന് കുടുംബങ്ങളും ജമ്മു കശ്മീരിലെ യുവാക്കളും തമ്മിലുള്ളതാണ്. ഒരു കുടുംബം കോണ്‍ഗ്രസിന്റേതും ഒരു കുടുംബം നാഷണല്‍ കോണ്‍ഫറന്‍സിന്റേതും ഒരു കുടുംബം പിഡിപിയുടേതുമാണ്, പ്രധാനമന്ത്രി മോദി പറഞ്ഞു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം നടക്കുന്ന നിര്‍ണായക തിരഞ്ഞെടുപ്പിന് മുന്നോടിയായി 42 വര്‍ഷത്തിനിടെ ശനിയാഴ്ച ജമ്മു കശ്മീരിലെ ദോഡ സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.
Discussion about this post