മനുഷ്യരേക്കാള്‍ ബുദ്ധിയില്‍ പിന്നിലാണ് മൃഗങ്ങളെന്നാണ് ശാസ്ത്രത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ ഇതിനെയൊക്കെ തകിടം മറിക്കുന്ന ഒരു കാഴ്ച്ച കണ്ട് ഞടുങ്ങിയിരിക്കുകയാണ് ശാസ്ത്ര ലോകം. ഒരു ഒറാങ് ഊട്ടാന്‍ സ്വയം ചികിത്സിക്കുന്നതാണ് അവരെ അത്ഭുതപ്പെടുത്തിയത്.
തെക്ക് കിഴക്കന്‍ ഏഷ്യയിലെ ജനങ്ങള്‍ മുറിവിന് മരുന്നായി ഉപയോഗിക്കുന്ന ഒരു ചെടിയുടെ ഇലകള്‍ ഈ ഒറാങൂട്ടാന്‍ മരുന്നായി ഉപയോഗിച്ചു. ആദ്യം അതിന്റെ നീര് തന്റെ മുറിവിലൊഴിക്കുകയും പിന്നാലെ അതിന്റെ ചണ്ടി ചവച്ച് ഒരു ബാന്‍ഡേജ് പോലെയാക്കി മുറിവില്‍ പൊതിയുകയുമാണ് ചെയ്തത്.
ഇതോടെ കുരങ്ങുവര്‍ഗ്ഗത്തില്‍പ്പെട്ട വലിയ ജീവികള്‍ക്ക് വിവേചന ബുദ്ധിയും പ്രായോഗിക പരിഞ്ജാനവും കൂടുതലാണെന്ന ഒരു കൂട്ടം ഗവേഷകരുടെ വാദം ശരിയാണെന്ന് തെളിയുകയാണ്.
മുന്‍ പഠനങ്ങളില്‍ ചിമ്പാന്‍സികളും ഗൊറില്ലയുമൊക്കെ തങ്ങളുടെ രോഗത്തിന് മരുന്നു സ്വയം കണ്ടുപിടിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ അതുപോലെ ചെയ്യുന്നത് ഇതാദ്യമാണ്.
Discussion about this post