ഇസ്ലാമാബാദ്: നൂറ് വിവാഹമെങ്കിലും കഴിക്കണമെന്ന വിചിത്ര ആഗ്രഹവുമായി വയോധികൻ. പാകിസ്താൻ സ്വദേശിയായ 60 കാരനാണ് മരിക്കുന്നതിന് മുൻപ് 100 വിവാഹമെങ്കിലും വിവാഹം കഴിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ 26 വിവാഹമണാണ് ഇയാൾ കഴിച്ചിരിക്കുന്നത്.
ജ്യോതി ജീത് എന്നയാൾ ട്വറ്ററിലൂടെയാണ് 60 കാരന്റെ വിചിത്ര ആഗ്രഹവുമായി ബന്ധപ്പെട്ട വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. 26 വിവാഹങ്ങൾ കഴിച്ചെങ്കിലും ഇതിൽ നാല് പേർ മാത്രമാണ് ഇയാളുടെ ഭാര്യമാരായി തുടരുന്നത്. ബാക്കിയുള്ളവരുമായെല്ലാം ഇയാൾ ബന്ധം വേർപെടുത്തിയെന്നാണ് വീഡിയോയിൽ പറയുന്നത്.
ഗർഭിണിയായി പ്രസവിച്ചു കഴിഞ്ഞാൽ ഭാര്യമാരായുള്ള ബന്ധം വേർപെടുത്തുകയാണ് 60 കാരന്റെ രീതി. 26 വിവാഹം കഴിച്ചതിൽ ഭൂരിഭാഗം പെൺകുട്ടികൾക്കും ഇയാളുടെ പകുതിയിൽ താഴെ മാത്രമാണ് പ്രായം. ഇയാളുടെ ഭാര്യമാരായി തുടരുന്ന പെൺകുട്ടികൾക്കും ഏകദേശം 19-20 വയസ്സാണെന്നത് വീഡിയോയിൽ നിന്നും വ്യക്തമാണ്.
നിലവിൽ ഈ നാല് പേർക്കും കുഞ്ഞുങ്ങളില്ല. കുഞ്ഞുങ്ങളായാൽ ഇവരെയും ഒഴിവാക്കും എന്നാണ് ഇയാൾ പറയുന്നത്. 100 വിവാഹം കഴിച്ച് 100 പേരെയും വിവാഹ മോചനം ചെയ്യണമെന്നാണ് ആഗ്രഹം. ബന്ധം വേർപെടുത്തിയ ഭാര്യമാർക്കെല്ലാം താൻ ചിലവിന് നൽകുന്നുണ്ടെന്നും ഇയാൾ വീഡിയോയിൽ അവകാശപ്പെടുന്നു.
Discussion about this post