ഇസ്ലാമാബാദ്: പാകിസ്താനിൽ ജനാധിപത്യ ഭരണകൂടത്തിനെ താഴയിറക്കി സൈന്യം ഭരണത്തിലേറാനുള്ള സാധ്യത ഏറെയാണെന്ന് മുൻ പാകിസ്താൻ പ്രധാനമന്ത്രി ഷാഹിദ് ഖഖാൻ അബ്ബാസി. രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധി സൈനിക അട്ടിമറിയുടെ സാധ്യതയെ വളർത്തുകയാണെന്ന് മുൻ പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.
ഭരണകൂടം പരാജയപ്പെടുകയോ രാഷ്ട്രീയ നേതൃത്വവും മറ്റും തമ്മിൽ സംഘർഷം ഉടലെടുക്കുകയോ ചെയ്താൽ സൈന്യം ഏറ്റെടുക്കുന്നത് വലിയ സാധ്യതയായി തുടരും.
പാകിസ്താൻ മുമ്പൊരിക്കലും ഇത്ര കടുത്ത സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധിയിലൂടെ കടന്നുപോയിട്ടില്ലെന്നും, ഇതിലും പ്രതിസന്ധി കുറഞ്ഞ സാഹചര്യത്തിലാണ് മുമ്പൊരിക്കൽ സൈന്യം അട്ടിമറി നടത്തിയതെന്നും മുൻ പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
രാജ്യത്തും, പ്രധാനപ്പെട്ട സ്ഥാപനങ്ങളിലും സംഘർഷം രൂക്ഷമായാൽ അരാജകത്വമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയ അബ്ബാസി, അത്തരമൊരു സാഹചര്യത്തിൽ അധികാരക്കസേരയിലേക്ക് സൈന്യം കടന്നുവരുന്നതിനെ തടയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
പലരാജ്യങ്ങളും ഇത്തരമൊരു അവസ്ഥ അനുഭവിച്ചിട്ടുണ്ടെന്നും , സൈന്യം അധികാരം ഏറ്റെടുക്കുകയാണെങ്കിൽ, അത് എന്തെങ്കിലും നന്മ ചെയ്യുന്നതിനു പകരം കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി
Discussion about this post