Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Article Special

പത്തണയ്ക്ക് കത്തി വാങ്ങി കുത്തി നേടി; ഇപ്പോൾ പത്തണയ്ക്ക് മറ്റുള്ളവർക്ക് മുന്നിൽ യാചിക്കുന്നു; പാകിസ്താൻ ഒരു ദുരന്തമാകുമ്പോൾ

രഞ്ജിത് രവീന്ദ്രൻ

by Brave India Desk
Jan 31, 2023, 01:21 pm IST
in Special
Share on FacebookTweetWhatsAppTelegram

പാകിസ്താൻ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയുടെ വക്കിലാണ്‌. ഒരുമിച്ച്‌ സ്വാതന്ത്ര്യം കിട്ടിയ ഇന്ത്യയാകട്ടെ അന്ന്  ഭരിച്ച ബ്രിട്ടണെ വളർച്ചയിൽ പിന്തള്ളുന്നു. എന്തുകൊണ്ട്‌ ഇന്ത്യ ഇങ്ങനെയും പാക്കിസ്ഥാൻ അങ്ങനെയും വികസിച്ചു വന്നു ? ഒരേ ജനറ്റിക്‌ പൂൾ, ഏതാണ്ട്‌ ഒരേ തരം ഭൂപ്രകൃതി അങ്ങനെ ഒരേ രീതിയിൽ വികസിക്കേണ്ട രാജ്യങ്ങളിൽ ഒന്നെങ്ങനെ നാശത്തിൽ നിന്ന് നാശത്തിലേക്ക്‌ പോയി ? മറ്റൊന്ന് വളർച്ചയുടെ പടവുകൾ കയറുന്നു ?

ഉത്തരം വളരെ ലളിതമാണ്‌ ദ്വിരാഷ്ട്ര സിദ്ധാന്തം തന്നെ അതാണ്‌. മുസ്ലീങ്ങളും ഹിന്ദുക്കളും അടിസ്ഥാനപരമായി തന്നെ രണ്ട്‌ രാഷ്ട്രങ്ങളാണ്‌ എന്നതായിരുന്നു ആ ദ്വിരാഷ്ട്ര സിദ്ധാന്തം. കുറച്ചുകൂടി വ്യക്തമാക്കിയാൽ മുഹമ്മദ്‌ ഇഖ്ബാലിന്റെ ഭാഷയിൽ “മുസ്ലീങ്ങൾക്ക്‌ വേണ്ടി മാത്രമൊരു രാജ്യം”; അതാണ്‌ പാകിസ്താൻ. മുസ്ലീങ്ങൾ ഒരു ന്യൂനപക്ഷമല്ല സ്വയം ഒരു രാഷ്ട്രം തന്നെയാണ്‌ എന്ന്‌ ജിന്ന പ്രഖ്യാപിച്ചു. 1940 ഇൽ മുസ്ലീം ലീഗ്‌ പാകിസ്താൻപ്രമേയം അവതരിപ്പിച്ചു. ആവശ്യം വെറുമൊരു പാകിസ്താൻ മാത്രമായിരുന്നില്ല. എവിടൊക്കെ മുസ്ലീങ്ങൾ ഭൂരിപക്ഷമായിരുന്നൊ അവിടൊക്കെ ഒരു സ്വതന്ത്ര പരമാധികാര രാജ്യം എന്നായിരുന്നു.

Stories you may like

എന്താണ് ശശികല ടീച്ചർ ചെയ്ത കുറ്റം ?

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

അങ്ങനെ 1945/46 ലെ പ്രവിശ്യ തിരഞ്ഞെടുപ്പുകൾ എത്തി. അതിനു മുൻപ്‌ തിരഞ്ഞെടുപ്പ്‌ നടന്നത്‌ 1937 ലാണ്‌, അന്ന് കോൺഗ്രസ്‌ സർവ്വ സീറ്റുകളും തൂത്തുവാരിയിരുന്നു. ആകെ പ്രവിശ്യകൾ ജനറൽ എന്നും മുസ്ലീം റിസേർവ്വ്ഡ്‌ എന്നും തരം തിരിക്കപ്പെട്ടിരുന്നു. മുസ്ലീം റിസർവ്വ്ഡ്‌ സീറ്റുകളിൽ ഒരൊറ്റ ഇടത്ത്‌ കോൺഗ്രസ്‌ ജയിച്ചില്ല. 30 സെന്റ്രൽ സീറ്റുകളിൽ മുപ്പതും ലീഗ്‌ ജയിച്ചു. അഞ്ഞൂറു ലെജിസ്ലേറ്റീവ്‌ സഭ സീറ്റുകളിൽ 442 ഉം ലീഗ്‌, ബാക്കി ഇടങ്ങളിൽ പ്രാദേശിക മുസ്ലീം സംഘടനകളും. ആ 442 ഇൽ മലബാർ‌ ഉൾപ്പെടുന്ന മദ്രാസിലെ 22 ഉം പെടും.

ലീഗെങ്ങനെയാണ്‌ കോൺഗസ്സിനെ പരാജയപ്പെടുത്തിയത്‌ ? സൂഫി ദർഗ്ഗകൾ മത രാഷ്ട്രത്തിന്റെ ആവശ്യത്തെപ്പറ്റി പ്രസംഗിച്ചു. വിദ്യാർത്ഥികൾ തെരുവിലിറങ്ങി. ഇസ്ലാം അപകടത്തിലാണ്‌ എന്നവർ ജനങ്ങൾക്ക്‌ മുന്നിൽ വിളിച്ചു പറഞ്ഞു. പാകിസ്താനു വേണ്ടി വോട്ടു ചെയ്യാത്തവർ കാഫിറുകളാണ്‌ എന്ന് അവർ മുദ്രാവാക്യം വിളിച്ചു(A concise history of modern India). പത്തണക്ക്‌ കത്തി വാങ്ങി കുത്തി വാങ്ങും പാകിസ്താൻ എന്ന് മലയാളി മാപ്പിളമാർ മുദ്രാവാക്യം മുഴക്കി. ഇന്ത്യയിലെ സമസ്ത മുസ്ലീം ഭൂരിപക്ഷ മണ്ഡലങ്ങളും ഒറ്റക്കെട്ടായി പാകിസ്താനു വേണ്ടി വോട്ടു ചെയ്‌തു. അങ്ങനെയാണ്‌ പാകിസ്താൻ ഉണ്ടായത്‌.

ചുരുക്കത്തിൽ മുസ്ലീങ്ങൾക്ക്‌ വേണ്ടി അവർ വോട്ട്‌ ചെയ്ത്‌ നേടിയ രാജ്യമാണ്‌ പാകിസ്താൻ. ഇന്ത്യായകട്ടെ ഹിന്ദുക്കൾക്ക്‌ വേണ്ടിയുള്ള രാജ്യവും. ഒന്നോർക്കണം, ഹിന്ദു മഹാഭൂരിപക്ഷ രാജ്യമായിട്ടാണ്‌ ഈ പാതി വിഭജിക്കപ്പെട്ടത്‌. പക്ഷെ ഇന്ത്യ ഒരു ഹിന്ദു സ്റ്റേറ്റായില്ല, സർവ്വർക്കും തുല്യ അധികാരമുള്ള ഒരു ജനാധിപത്യരാജ്യമായി നമ്മുടെ ഭാരതം. അതീ നാട്ടിലെ ഹിന്ദുവിന്റെ മഹാമനസ്കതയല്ല മറ്റെന്തൊ കൊണ്ടാണ്‌ എന്ന് ചിന്തിക്കാനും പറയാനുമുള്ള സ്വാതന്ത്ര്യം തന്നെ അന്നത്തെ ഹിന്ദുവിന്റെ ഔദാര്യമായിരുന്നു.

എന്തുകൊണ്ടാണ്‌ ദേശീയ മുസ്ലീമിന്റെ വരെ രാജ്യസ്നേഹം സംശയിക്കപ്പെടുന്നത്‌ എന്ന് ചോദിച്ചാൽ ഇവിടുത്തെ സർവ്വ മുസ്ലീങ്ങളും പാകിസ്താന് അനുകൂലമായി വോട്ട്‌ ചെയ്തിട്ട്‌ കേവലം 77 വർഷങ്ങളേ ആകുന്നുള്ളൂ; അത്‌ തന്നെ കാരണം.
എന്തായാലും പാകിസ്താൻ ഒരു മുസ്ലീം രാഷ്ട്രമായി. പാക്കിസ്ഥാനിൽ തുടർന്ന ഹിന്ദുവിനു മുന്നിൽ ഒരു കയ്യിൽ ഖുറാനും പശുവിറച്ചിയും മറ്റേ കയ്യിൽ വാളുമായിരുന്നു തിരഞ്ഞെടുക്കാനുണ്ടായിരുന്നത് . പതിയെ പതിയെ അവിടെ ന്യൂനപക്ഷ ഹിന്ദു നാമ മാത്രമായി, പട്ടാളഭരണവും അഴിമതിയും അതിനെ നശിപ്പിച്ചുകൊണ്ടിരുന്നു. പത്തണക്ക്‌ കുത്തി വാങ്ങിയ പാകിസ്താൻ പത്തണക്ക്‌ ലോകരാജ്യങ്ങളുടെ മുന്നിൽ തെണ്ടുകയാണ്‌. അവർ ആവശ്യപ്പെട്ടതുപോലെ ഒരു ഹിന്ദു ഭൂരിപക്ഷ രാജ്യവും ഒരു മുസ്ലീം ഭൂരിപക്ഷരാജ്യവും.

ഒന്നൊരു ക്രിമിനൽ തീവ്രവാദ രാഷ്ട്രവും മറ്റൊന്ന് സ്വന്തം വളർച്ചക്കൊപ്പം അയൽക്കാരെ സഹായിക്കുന്ന രാഷ്ട്രവുമായി മാറിയിരിക്കുന്നു .

Tags: PartitionindiaPakistan CrisisPakistan collapsingeconomy
Share52TweetSendShare

Latest stories from this section

Naxalism, Maoism, Amit Shah, Basavaraju, Nambala Keshava Rao, Chhattisgarh, Naxal Encounter, Security Forces, CPI (Maoist), Anti-Naxal Operations, Top Naxal Leader Killed, India News, Internal Security India, Abujhmad, Bastar, Operation Black Forest, Indian Government, Ministry of Home Affairs India, Naxal leader death, Chhattisgarh encounter, Maoist insurgency

കമ്യൂണിസ്റ്റ് ഭീകരതയുടെ നെടുംതൂൺ തകർന്നു: ആരാണ് നമ്പാല കേശവ റാവു എന്ന ബസവരാജു?

Naxalism, Maoism, Amit Shah, Basavaraju, Nambala Keshava Rao, Chhattisgarh, Naxal Encounter, Security Forces, CPI (Maoist), Anti-Naxal Operations, Operation Black Forest, Naxal leader death, Chhattisgarh encounter, Maoist insurgency

കമ്യൂണിസ്റ്റ് ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ചരിത്രനേട്ടം; സി.പി.ഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി ബസവരാജു അടക്കം 27 ഭീകരർ കൊല്ലപ്പെട്ടു

Coimbatore car bomb blast site aftermath

കോയമ്പത്തൂർ കാർ ബോംബ് സ്ഫോടന കേസ്: അഞ്ച് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചപ്പോൾ വെളിവായത് വൻ ഗൂഢാലോചന

എന്റെ അമ്മയുടെ സ്നേഹം കിട്ടാൻ ഭാഗ്യമില്ലായിരുന്നു; ചേച്ചിയിലൂടെ എനിക്കത് കിട്ടി; അടുത്ത ജന്മത്തിൽ ചേച്ചിയുടെ മകളായി ജനിക്കണം ; ഹൃദയസ്പർശിയായ കുറിപ്പ്

Discussion about this post

Latest News

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മൊബൈലിൽ പാട്ട് വയ്ക്കുന്നതിനെ ചൊല്ലി തർക്കം ; ഭാര്യയുടെ മേൽ ആസിഡ് ഒഴിച്ച് ഭർത്താവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies