ഇസ്ലാമാബാദ്; പാകിസ്താൻ സൈന്യത്തിന്റെ ക്രൂരതയിൽ തകർന്ന രാജ്യത്തെ ന്യൂനപക്ഷങ്ങൾ പ്രത്യേക രാജ്യമെന്ന ആവശ്യം ശക്തമാക്കുന്നു.രാജ്യത്തെ സ്ഥിതിഗതികൾ മെച്ചപ്പെട്ടില്ലെങ്കിൽ പ്രത്യേക രാഷ്ട്രത്തിനായുള്ള തങ്ങളുടെ ആവശ്യം ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നൽകി ഇന്ന് നിരവധി ആളുകൾ തെരുവിലിറങ്ങി.
ഇസ്ലാമാബാദിലെ സുപ്രീം കോടതിക്ക് മുന്നിൽ പപഷ്തൂണുകൾ ഒരു വലിയ പ്രതിഷേധ റാലി സംഘടിപ്പിച്ചു.റാലിയിൽ പഷ്തൂൺ നേതാവ് മൻസൂർ പഷ്തീൻ സൈന്യത്തെ വെല്ലുവിളിച്ചു. പ്രത്യേക രാജ്യം ആവശ്യപ്പെടുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു.പാകിസ്താനിലെ നേതാക്കൾ സൈനിക ജനറൽമാരുടെ അടിമകളാണെന്ന് പഷ്തൂണുകൾ ആരോപിച്ചു.
പാകിസ്താന്റെ വിവിധ മേഖലകളിൽ ആക്രമണം നടത്തുന്ന താലിബാനു പിന്നിൽ പാകിസ്താൻ സൈന്യവും ഉണ്ട്. പഷ്തൂണുകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും പാക് സൈന്യം താലിബാനെ ഉടൻ തടയണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. നിങ്ങൾക്ക് പാകിസ്താനെ ശരിയായി നയിക്കാൻ കഴിയുന്നില്ലെങ്കിൽ, സ്വാതന്ത്ര്യം ആവശ്യപ്പെടാൻ ഞങ്ങളെ നിർബന്ധിതരാക്കുന്ന അതേ പ്രശ്നങ്ങൾ നിങ്ങൾ ദിവസവും അഭിമുഖീകരിക്കേണ്ടിവരുമെന്ന് പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി.
Discussion about this post