തിരുവനന്തപുരം: വീണ്ടും അധികാരത്തിലേറിയ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചൈനയെ കൂടുതൽ സമൃദ്ധമാക്കാൻ ഷി ജിൻപിംഗിന് കഴിയട്ടെയെന്ന് പിണറായി ആശംസിച്ചു. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു ആശംസ.
പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രസിഡന്റായി വീണ്ടും അധികാരത്തിലേറിയ ഷി ജിൻപിംഗിന് വിപ്ലവാഭിവാദ്യങ്ങൾ. ആഗോള രാഷ്ട്രീയത്തിൽ ഏറ്റവും ശക്തിയേറിയ ശബ്ദമായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നത് ഏറെ പ്രശംസനീയമാണ്. ചൈനയെ കൂടുതൽ സമൃദ്ധിയിലേക്ക് നയിക്കാൻ കഴിയട്ടെയെന്നും പിണറായി വിജയൻ ട്വീറ്റ് ചെയ്തു.
അതേസമയം പ്രധാന എതിരാളികളിൽ ഒരാളായ ഷി ജിൻപിംഗിന് രാജ്യത്ത് നിന്നും ആരും ആശംസ നേർന്നിട്ടില്ല. ഇതിനിടെയാണ് അഭിനന്ദിച്ചുകൊണ്ടും ആശംസിച്ചുകൊണ്ടുമുള്ള പിണറായിയുടെ ട്വീറ്റ്. സംഭവം ദേശീയ മാദ്ധ്യങ്ങൾ ഉൾപ്പെടെ വാർത്തയാക്കിയിട്ടുണ്ട്.
Discussion about this post