Monday, April 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

തുർക്കി എംബസിക്ക് മുൻപിൽ ഖുർആൻ കത്തിക്കാൻ സമ്മതിച്ചു; സ്വീഡിഷ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം പ്രകടിപ്പിച്ച് തുർക്കി

by Brave India Desk
Jan 22, 2023, 01:03 am IST
in International
Share on FacebookTweetWhatsAppTelegram

അങ്കാറ: സ്വീഡനിലെ തുർക്കി എംബസിക്ക് മുൻപിൽ ഖുർആൻ കത്തിക്കാൻ അനുവദിച്ച സംഭവത്തിൽ പ്രതിഷേധം പ്രകടിപ്പിച്ച് തുർക്കി. സ്വീഡിഷ് അംബാസഡറെ വിളിച്ചുവരുത്തിയാണ് തുർക്കി പ്രതിഷേധം അറിയിച്ചത്. സ്റ്റോക്ക്‌ഹോമിലെ തുർക്കി എംബസിക്ക് മുൻപിലാണ് ഖുർആൻ കത്തിച്ചത്.

സ്വീഡിഷ് വലതുപക്ഷ നേതാവ് റസ്മാസ് പലൂദാൻ ആണ് സ്വീഡിഷ് സർക്കാരിന്റെ അനുമതിയോട് കൂടി ഖുർആൻ കത്തിച്ചത്. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ സ്ഥലത്ത് വൻ പോലീസ് സന്നാഹവും ഏർപ്പെടുത്തിയിരുന്നു. തുർക്കിയിലെ വിദേശകാര്യമന്ത്രാലയമാണ് സ്വീഡിഷ് അംബാസഡറെ വിളിച്ചുവരുത്തി സംഭവത്തെ അപലപിച്ചത്.

Stories you may like

വ്യാജ പാസ്‌പോർട്ടിൽ ഇന്ത്യ കടന്ന ലഷ്‌കർ ഭീകരൻ ‘ഖർഗോഷ്’ സൗദിയിൽ;പിടികൂടാൻ നീക്കം ശക്തം!

ഇറാൻ-അമേരിക്ക സംഘർഷം: പ്രതിസന്ധിയിൽ പാകിസ്താൻ , 9/11 കാലത്തെ ‘ലോട്ടറി’ ഇനി അടിക്കില്ല; തകർന്നടിയാൻ രാജ്യം

സ്വീഡന്റെ നടപടി അംഗീകരിക്കാനാകില്ലെന്നും പ്രകോപനപരമാണെന്നും വിദ്വേഷ കുറ്റകൃത്യമാണിതെന്നും തുർക്കി ചൂണ്ടിക്കാട്ടി. ഇത്തരം പ്രവൃത്തിക്ക് അനുമതി നൽകില്ലെന്ന് ആയിരുന്നു പ്രതീക്ഷിച്ചത്. മതപരമായ വിശുദ്ധമൂല്യങ്ങളെ അപമാനിക്കുന്നത് ജനാധിപത്യ അവകാശങ്ങളുടെ കപടവേഷം കൊണ്ട് പ്രതിരോധിക്കാനാകില്ലെന്നും തുർക്കി പറഞ്ഞു.

ഡെൻമാർക്കിലും സ്വീഡനിലും ഇരട്ടപൗരത്വമുളള വലതുപക്ഷ നേതാവാണ് റാസ്മസ് പലൂദാൻ. കഴിഞ്ഞ ആഴ്ച തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗന്റെ കോലം കത്തിച്ചായിരുന്നു റാസ്മസ് പ്രതിഷേധിച്ചത്. ഇതും തുർക്കിയെ പ്രകോപിപ്പിച്ചിരുന്നു. സ്വീഡനും സംഭവത്തെ അപലപിച്ചിരുന്നു. എന്നാൽ അപലപിച്ചത് കൊണ്ട് കാര്യമില്ലെന്നും ശക്തമായ നടപടിയാണ് ആവശ്യമെന്നുമായിരുന്നു തുർക്കിയുടെ നിലപാട്.

കഴിഞ്ഞ ഏപ്രിലിൽ റംസാൻ കാലത്ത് ഖുർആൻ കത്തിക്കൽ ടൂർ നടത്തുമെന്ന റാസ്മസ് പലൂദാന്റെ പ്രഖ്യാപനം വലിയ വിവാദമായിരുന്നു. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ ഖുർ ആൻ കത്തിച്ചതിനെ തുടർന്ന് ഉണ്ടായ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് നാൽപതിലധികം പേർ അറസ്റ്റിലാകുകയും ചെയ്തിരുന്നു.

2020 സെപ്തംബറിൽ സ്വീഡനിൽ രണ്ട് വർഷത്തെ പ്രവേശന വിലക്ക് നേരിട്ട ആളാണ് റാസ്മസ്. 2020 ഒക്ടോബറിൽ ബർലിനിൽ മുസ്ലീം വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് ജർമ്മനിയും ഇദ്ദേഹത്തിന്റെ പ്രവേശനം വിലക്കിയിരുന്നു. സ്വീഡനിലേക്ക് ഉൾപ്പെടെ മുസ്ലീങ്ങളുടെ വൻതോതിലുളള കുടിയേറ്റത്തെയും റാസ്മസ് ശക്തമായി എതിർത്തിരുന്നു.

സ്വീഡന് നയതന്ത്ര തലത്തിൽ തിരിച്ചടി നൽകാനാണ് തുർക്കിയുടെ തീരുമാനം. നിലവിൽ സ്വീഡന് നാറ്റോ അംഗത്വം നൽകുന്ന വിഷയത്തിൽ തുർക്കി മറുപടിയൊന്നും പറഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ തുർക്കിയുമായി ചർച്ച നടത്താൻ സ്വീഡിഷ് പ്രതിരോധമന്ത്രിയുടെ സന്ദർശനം നിശ്ചയിച്ചിരുന്നെങ്കിലും ഇത് റദ്ദാക്കിയതായി തുർക്കി അറിയിച്ചു. ഡെൻമാർക്കിലെ തീവ്ര വലതുപക്ഷ പാർട്ടി നേതാവാണ് റാസ്മസ് പലൂദാൻ.

Tags:
ShareTweetSendShare

Latest stories from this section

ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾക്ക് വാഷിംഗ്ടണിൽ തുടക്കം ; പുതിയ നികുതി നയങ്ങൾ നിർണായകമാവും

ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾക്ക് വാഷിംഗ്ടണിൽ തുടക്കം ; പുതിയ നികുതി നയങ്ങൾ നിർണായകമാവും

കടുത്ത സാമ്പത്തിക പ്രതിസന്ധി ; അമേരിക്കയുടെ സഹായം തേടി യുഎഇ

കടുത്ത സാമ്പത്തിക പ്രതിസന്ധി ; അമേരിക്കയുടെ സഹായം തേടി യുഎഇ

ഇറാന്റെ നിയന്ത്രണം ഏറ്റെടുത്ത് ഐആർജിസി ; സൈനിക, നയതന്ത്ര നടപടികൾ ഇനി പൂർണ്ണമായും റെവല്യൂഷണറി ഗാർഡിന്റെ തീരുമാനത്തിനനുസരിച്ച്

ഇറാന്റെ നിയന്ത്രണം ഏറ്റെടുത്ത് ഐആർജിസി ; സൈനിക, നയതന്ത്ര നടപടികൾ ഇനി പൂർണ്ണമായും റെവല്യൂഷണറി ഗാർഡിന്റെ തീരുമാനത്തിനനുസരിച്ച്

ചർച്ചയിൽ നിന്ന് പിന്മാറിയ ഇറാനെ തൂത്തെറിയാൻ ട്രംപ്, ഒപ്പിട്ടില്ലെങ്കിൽ നിങ്ങൾ ഭൂപടത്തിൽ ഉണ്ടാകില്ല എന്ന് അന്ത്യശാസനം; വിറങ്ങലിച്ച് ടെഹ്‌റാൻ

ചർച്ചയിൽ നിന്ന് പിന്മാറിയ ഇറാനെ തൂത്തെറിയാൻ ട്രംപ്, ഒപ്പിട്ടില്ലെങ്കിൽ നിങ്ങൾ ഭൂപടത്തിൽ ഉണ്ടാകില്ല എന്ന് അന്ത്യശാസനം; വിറങ്ങലിച്ച് ടെഹ്‌റാൻ

Discussion about this post

Latest News

വ്യാജ പാസ്‌പോർട്ടിൽ ഇന്ത്യ കടന്ന ലഷ്‌കർ ഭീകരൻ ‘ഖർഗോഷ്’ സൗദിയിൽ;പിടികൂടാൻ നീക്കം ശക്തം!

വ്യാജ പാസ്‌പോർട്ടിൽ ഇന്ത്യ കടന്ന ലഷ്‌കർ ഭീകരൻ ‘ഖർഗോഷ്’ സൗദിയിൽ;പിടികൂടാൻ നീക്കം ശക്തം!

ടിസിഎസ് നാസിക് സെക്സ് സ്കാൻഡൽ: മുഖ്യപ്രതി നിദ ഖാനെ സസ്പെൻഡ് ചെയ്തു; ലഹരിയും നിർബന്ധിത മതപരിവർത്തനവും, പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ!

ടിസിഎസ് നാസിക് സെക്സ് സ്കാൻഡൽ: മുഖ്യപ്രതി നിദ ഖാനെ സസ്പെൻഡ് ചെയ്തു; ലഹരിയും നിർബന്ധിത മതപരിവർത്തനവും, പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ!

ടാങ്കുകളില്ല, സൈനിക പ്രകടനങ്ങളില്ല; റിപ്പബ്ലിക് ദിന പരേഡ് റദ്ദാക്കി! എണ്ണ പ്രതിസന്ധിയിൽ നട്ടെല്ലൊടിഞ്ഞ് പാകിസ്താൻ;; രാജ്യം കടുത്ത ഇരുട്ടിലേക്ക്

ഇറാൻ-അമേരിക്ക സംഘർഷം: പ്രതിസന്ധിയിൽ പാകിസ്താൻ , 9/11 കാലത്തെ ‘ലോട്ടറി’ ഇനി അടിക്കില്ല; തകർന്നടിയാൻ രാജ്യം

കരയാത്തവർ ആരുമില്ല, വിജയത്തിന് പിന്നാലെ കൊൽക്കത്ത ക്യാമ്പിൽ വൈകാരിക രംഗങ്ങൾ; തോൽവികൾക്ക് അന്ത്യമിട്ടത്തിന് പിന്നാലെ വരുൺ ചക്രവർത്തി

കരയാത്തവർ ആരുമില്ല, വിജയത്തിന് പിന്നാലെ കൊൽക്കത്ത ക്യാമ്പിൽ വൈകാരിക രംഗങ്ങൾ; തോൽവികൾക്ക് അന്ത്യമിട്ടത്തിന് പിന്നാലെ വരുൺ ചക്രവർത്തി

കൊളസ്‌ട്രോളും ഷുഗറും ഒന്നുമല്ല; മലയാളികളിൽ 90 ശതമാനം പേർക്കും ഈ അസുഖമുണ്ട്

ശസ്ത്രക്രിയയിൽ പിഴവ് പറ്റില്ല, ഇനി കടുപ്പിക്കും; ആരോഗ്യവകുപ്പിന്റെ പുതിയ മാർഗരേഖ, ഓപ്പറേഷൻ തിയേറ്ററിൽ മൊബൈൽ ഫോണിന് വിലക്ക്

ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾക്ക് വാഷിംഗ്ടണിൽ തുടക്കം ; പുതിയ നികുതി നയങ്ങൾ നിർണായകമാവും

ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾക്ക് വാഷിംഗ്ടണിൽ തുടക്കം ; പുതിയ നികുതി നയങ്ങൾ നിർണായകമാവും

സിക്സർ അടിച്ചാൽ ക്യാപ്റ്റന്റെ ബാറ്റ് സ്വന്തം, ശ്രേയസിന്റെ ചാലഞ്ച് ഏറ്റെടുത്ത് സഹതാരങ്ങൾ; ലഖ്‌നൗ ബൗളർമാരെ തകർത്തതിന് പിന്നാലെ നായകന്റെ വെളിപ്പെടുത്തൽ

സിക്സർ അടിച്ചാൽ ക്യാപ്റ്റന്റെ ബാറ്റ് സ്വന്തം, ശ്രേയസിന്റെ ചാലഞ്ച് ഏറ്റെടുത്ത് സഹതാരങ്ങൾ; ലഖ്‌നൗ ബൗളർമാരെ തകർത്തതിന് പിന്നാലെ നായകന്റെ വെളിപ്പെടുത്തൽ

ഓപ്പറേഷൻ നുംഖൂർ ; അന്വേഷണത്തിനായി കേരളത്തിലെത്തി ഭൂട്ടാൻ കസ്റ്റംസ് സംഘം

ഓപ്പറേഷൻ നുംഖൂർ ; അന്വേഷണത്തിനായി കേരളത്തിലെത്തി ഭൂട്ടാൻ കസ്റ്റംസ് സംഘം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies