ഒരാളുടെ ട്രാഷ് വേറൊരാളുടെ ട്രഷര്‍ ആണെന്ന് പറയുന്നത് സത്യമാക്കിയ ഒരു സംഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്. വളരെക്കാലം നടക്കല്ല് ആയി ഉപയോഗിച്ച ഒരു കല്ലാണ് ഒരു നിധിയാണെന്ന് പിന്നീട് തിരിച്ചറിയുന്നത്. സൗത്ത് ഈസ്റ്റ് റൊമേനിയയിലെ ഒരു നടിയുടെ അടിത്തട്ടില്‍ നിന്ന് ഒരു സ്ത്രീയാണ് മൂന്നര കിലോഗ്രാം തൂക്കമുള്ള ഈ കല്ല് കണ്ടെടുത്തത്. ഇത് കാണാന്‍ നല്ല ഭംഗിയുണ്ടായിരുന്നത് കൊണ്ട് നടക്കല്ലായി ഉപയോഗിക്കാന്‍ ആ സ്ത്രീ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ അവരുടെ തീരുമാനം ആംബര്‍ ഗവേഷണരംഗത്ത് തന്നെ വലിയൊരു ചുവടുവെപ്പായി തീര്‍ന്നിരിക്കുകയാണ്. 1.1 മില്യണ്‍ യുഎസ് ഡോളര്‍ മൂല്യമാണ് ഇപ്പോള്‍ അതിന് നിശ്ചയിച്ചിരിക്കുന്നത്. ആംബര്‍ എന്നാല്‍ ഒരു മരത്തില്‍ നിന്ന് ഊറിവരുന്ന കട്ടിയേറിയ പശയാണ്. എന്നാല്‍ കാലങ്ങള്‍ പിന്നിടുമ്പോള്‍ ഇവ ഫോസിലുകളെപ്പോലെ കട്ടിയുള്ളതായി മാറും ഒരു രത്‌നക്കല്ലിന്റെ സൗന്ദര്യവും അതിന്റെ മൂല്യവും അതിനുണ്ടാവും.
എന്തായാലും പുതുതായി കണ്ടെത്തിയ ഈ ആംബറിന് 38-70 മില്യണ്‍ വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സയന്റിഫിക് ലെവലിലും മ്യൂസിയം ലെവലിലും പ്രാധാന്യമുള്ള കണ്ടെത്തലാണ് നടന്നിരിക്കുന്നത് ഗവേഷകര്‍ പറയുന്നു. ഇത്തരം അമൂല്യമായ വസ്തുക്കള്‍ നടക്കല്ലായി കാലങ്ങളോളം ഉപയോഗിക്കുന്ന സംഭവം ഇതാദ്യമല്ല. മിച്ചിഗണില്‍ ഒരാള്‍ ദശാബ്ദങ്ങളോളം ഇത്തരമൊരു കല്ല് നടക്കല്ലായി സൂക്ഷിച്ചിരുന്നു.
റൊമേനിയയിലെ നടി സുസുവിന്റെ കരയില്‍ നിന്ന് ഇത്തരം കുറച്ചു ആംബര്‍ കഷണങ്ങള്‍ കണ്ടുകിട്ടിയിരുന്നു. ഇതിനെ പിന്നീട് ശാസ്ത്രലോകം റുമനൈറ്റ് എന്ന് പേരിട്ട് വിളിച്ചു.
ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ഇത്തരം കണ്ടെത്തലുകള്‍ നടക്കാറുണ്ട്. എന്തായാലും അടുത്തതവണ നിങ്ങളുടെ വീട്ടിലും നടക്കല്ലായി ഉപയോഗിക്കുന്നത് എന്താണ് എന്ന് പരിശോധിച്ചാല്‍ നന്നായിരിക്കും എന്നാണ് ഗവേഷകര്‍ പറയുന്നത്.
Discussion about this post