ന്യൂഡൽഹി: സുഡാനിൽ കർണാടകയിൽ നിന്നുള്ള ആദിവാസികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും കേന്ദ്രസർക്കാർ നിഷ്‌ക്രിയത്വം കണിച്ചുവെന്നുവുള്ള കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയുടെ അവകാശവാദത്തെ പൊളിച്ചടുക്കി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. സുഡാനിൽ കുടങ്ങിക്കിടക്കുന്നവരുടെ സാഹചര്യത്തെ രാഷ്ട്രീയവത്ക്കരിക്കുന്നത് അങ്ങേയറ്റം നിരുത്തരവാദപരമാണെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. ഒരു തിരഞ്ഞെടുപ്പ് ലക്ഷ്യവും വിദേശത്തുള്ള ഇന്ത്യക്കാരെ അപകടപ്പെടുത്തുന്നതിനെ ന്യായീകരിക്കുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി.
നിങ്ങളുടെ ട്വീറ്റ് കണ്ട് ഞെട്ടിപ്പോയി! അവിടെ ജീവനുകൾ അപകടത്തിലാണ്; രാഷ്ട്രീയവത്ക്കരിക്കരുതെന്ന് സിദ്ധരാമയ്യയുടെ പരാമർശത്തെ അപലപിച്ച് മന്ത്രി ട്വിറ്ററിൽ കുറിച്ചു.
Simply appalled at your tweet! There are lives at stake; don’t do politics.
Since the fighting started on April 14th, the Embassy of India in Khartoum has been continuously in touch with most Indian Nationals and PIOs in Sudan. https://t.co/MawnIwStQp
— Dr. S. Jaishankar (Modi Ka Parivar) (@DrSJaishankar) April 18, 2023
ഏറ്റുമുട്ടൽ ആരംഭിച്ചതുമുതൽ ഇന്ത്യൻ എംബസി സുഡാനിലെ മിക്ക ഇന്ത്യൻ പൗരന്മാരുമായും ബന്ധപ്പെട്ടിട്ടുണ്ട്. ഒറ്റപ്പെട്ടുപോയ ഇന്ത്യക്കാരുടെ സഞ്ചാരം നിയന്ത്രിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സുരക്ഷാ കാരണങ്ങളാൽ അവരുടെ വിശദാംശങ്ങളും സ്ഥലങ്ങളും പരസ്യപ്പെടുത്താൻ കഴിയില്ല. അവരുടെ യാത്ര ശക്തമായ ഏറ്റുമുട്ടൽ മൂലം നിയന്ത്രിച്ചിരിക്കുന്നു. വളരെ സങ്കീർണമായ സുരക്ഷാ സാഹചര്യം കണക്കിലെടുക്കണം. എംബസി ഇക്കാര്യത്തിൽ മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്ന് മന്ത്രി കുറിച്ചു.
കർണാടകയിലെ ഹക്കി പിക്കി ഗോത്രത്തിൽപ്പെട്ട 31 പേർ ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവരോട് അടിയന്തരമായി ഇടപെടണമെന്ന് അഭ്യർത്ഥിക്കുന്നു. അവരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കുക. കുറച്ച് ദിവസങ്ങളായി ഭക്ഷണമില്ലാതെ ഒറ്റപ്പെട്ടു കിടക്കുകയാണെന്നും തിരികെ കൊണ്ടുവരാൻ സർക്കാർ ഇതുവരെ നടപടി ആരംഭിച്ചിട്ടില്ലെന്നുമായിരുന്നു സിദ്ധരാമയ്യയുടെ ട്വീറ്റ്.
Discussion about this post