സുനിത വില്യംസിന്റെ മടക്കയാത്ര സംബന്ധിച്ച് വലിയ അനിശ്ചിതത്വങ്ങളാണ് നിലനില്‍ക്കുന്നത്. നാസയ്ക്ക് ഇതുവരെ ഈ വിഷയത്തില്‍ ഏകാഭിപ്രായത്തിലെത്താനായിട്ടില്ലെന്നതാണ് വസ്തുത.
ഭൂമിയിലേക്കുള്ള സുനിതയുടെ മടങ്ങിവരവിനായി ഇന്ത്യയ്ക്ക് സഹായം ചെയ്യാന്‍ കഴിയുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ ഐഎസ് ആര്‍ ഒ മേധാവി എസ് സോമനാഥ്. ഈ അവസ്ഥയില്‍ ഇന്ത്യ്ക്ക് ഇതില്‍ ഒന്നും ചെയ്യാനാവില്ലെന്നും എന്തെങ്കിലും സഹായം ചെയ്യാന്‍ കഴിയുന്നത് റഷ്യയ്ക്കും അമേരിക്കക്കും മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ബീര്‍ബൈസെപ്‌സുമായുള്ള പോഡ്കാസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ നിലവിലെ അവസ്ഥയില്‍ സുനിതയെ സഹായിക്കാന്‍ നമുക്കാവില്ല. ഒന്നാമതായി ഒരു ബഹിരാകാശ പേടകം അയയ്ക്കാന്‍ നമുക്ക് സാധിക്കില്ല, ഇതിനുള്ള പരിഹാരം റഷ്യയുടേയോ അമേരിക്കയുടേയോ കയ്യില്‍ മാത്രമാണുള്ളത്.
എന്നാല്‍ പറയുന്നത് പോലെ മാരകമായ സാഹചര്യമൊന്നുമല്ല ഇത്. സ്റ്റാര്‍ ലൈനര്‍ പ്രശ്‌നങ്ങള്‍ മുന്നമേ ഉണ്ടായിരുന്നതാണ്. ഇതു മൂലം തന്നെ ഈ മിഷന്‍ നിരവധി തവണ മാറ്റിവെക്കേണ്ടി വന്നിരുന്നു. എന്തായാലും മടങ്ങിവരവ് ദുഷ്‌കരം തന്നെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post