എല്ലാദിവസവും രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ഉപ്പുവെള്ളം വെറും വയറ്റില്‍ കുടിച്ചാല്‍ എന്തു സംഭവിക്കും. പലര്‍ക്കും ഇങ്ങനെ ചെയ്യുന്നത് അത്ര ഇഷ്ടമല്ലായിരിക്കും എങ്കിലും ഇങ്ങനെ ചെയ്താല്‍ കുറച്ചുനാളുകള്‍ക്കുള്ളില്‍ തന്നെ നിങ്ങളുടെ ശരീരത്തില്‍ ഒരു മാജിക്ക് തന്നെ സംഭവിക്കും. ദഹനത്തിനും ത്വക്കിന്റെ സൗന്ദര്യത്തിനും തുടങ്ങി ഗണ്യമായ മാറ്റങ്ങള്‍ തന്നെ നമ്മുടെ ശരീരത്തില്‍ കണ്ടു തുടങ്ങും.
ഇതില്‍ പ്രധാനപ്പെട്ട അഞ്ചു നേട്ടങ്ങളെക്കുറിച്ച് നമുക്ക് അറിയാം
ഹൈഡ്രേഷനും ഇലക്ട്രോലൈറ്റ് സന്തുലനവും
സോഡിയം പൊട്ടാസ്യം, ക്ലോറൈഡ് ഇതെല്ലാം ഹൈഡ്രേഷന് വളരെ പ്രധാനപ്പെട്ടതാണ് ഉപ്പുവെള്ളത്തില്‍ അത് ധാരാളമുണ്ട് താനും. ഇലക്ട്രോലൈറ്റുകള്‍ സന്തുലിതമാക്കാനും ഇത് സഹായിക്കും
ദഹനം
ദഹന എന്‍സൈമുകളെ ഉല്‍പ്പാദിപ്പിക്കാനും വയറില്‍ ഹൈഡ്രോക്‌ളോറിക് ആസിഡ് ഉല്‍പാദിപ്പിക്കാനും ഉപ്പുവെള്ളത്തിന് കഴിയും. മലബന്ധത്തിനും ഇത് തടയിടും.
ത്വക്കിന്റെ ആരോഗ്യം
ത്വക്കിന്റെ ആരോഗ്യം വര്‍ധിപ്പിക്കാനും അതുവഴി മാരക ചര്‍മ്മ രോഗങ്ങളായ എക്‌സിമയും സോറിയാസിസും ശമിപ്പിക്കാനും ഉപ്പുവെള്ളത്തിന് കഴിയും. ത്വക്കിന്റെ പി എച്ച് മൂല്യം നിലനിര്‍ത്തുകയും ചെയ്യും
ശ്വസനസംബന്ധമായ ആരോഗ്യം
ശ്വാസകോശങ്ങള്‍ ശ്വസന വ്യവസ്ഥയ്ക്കും എന്തിന് തൊണ്ടയ്ക്കും ഉപ്പുവെള്ളം ആശ്വാസം പകരും
കഫക്കെട്ടിനെ പതുക്കെ ഇല്ലാതാക്കുക.യും ചെയ്യും
ഡീടോക്‌സിഫിക്കേഷന്‍
ഉപ്പുവെള്ളം യൂറിനേഷന്‍ വര്‍ധിപ്പിക്കുന്നു ഇതിലൂടെ ശരീരത്തിലെ വിഷാംശങ്ങള്‍ പുറത്തു പോവുകയും ചെയ്യുന്നു
ഏത് തരം ഉപ്പ് ഉപയോഗിക്കണം
അണ്‍ റിഫൈന്‍ഡ് ഉപ്പുതരങ്ങളാണ് എപ്പോഴും ഇത്തരം വെള്ളമുണ്ടാക്കാന്‍ അനുയോജ്യം. അതായത് ഹിമാലയന്‍ സാള്‍ട്ടും സീ സാള്‍ട്ടും ഉപയോഗിക്കാം. ടേബിള്‍ സാള്‍ട്ട് പക്ഷേ ഒഴിവാക്കുക തന്നെ വേണം.
Discussion about this post