Monday, September 15, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Special

വീര സവർക്കർ നൽകിയ ഹർജികൾ മാപ്പപേക്ഷ ആയിരുന്നോ ? തെളിവുകൾ പറയുന്നതിങ്ങനെ

അപർണ വിനീത്

by Brave India Desk
May 22, 2023, 06:25 pm IST
in Special, News, Article
Share on FacebookTweetWhatsAppTelegram

ആൻഡമാൻ ജയിലിൽ നിരവധി സ്വാതന്ത്ര്യ സമരസേനാനികൾ ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്നും എന്നാൽ സവർക്കർ മാത്രമാണ് മാപ്പെഴുതി കൊടുത്തതെന്നുമുള്ള ആരോപണങ്ങൾ നമ്മൾ കേൾക്കുന്നതാണ്. എന്താണ് ഇതിന്റെ സത്യാവസ്ഥ ? ഒന്ന് പരിശോധിക്കാം..

കാലാപാനി ജയിലിൽ കിടന്നവരിൽ ഭൂരിഭാഗം പേരും അത്തരത്തിലുള്ള ദയാഹർജികൾ സമർപ്പിച്ചിട്ടുണ്ട്. ദയാഹർജി എന്നത് മാപ്പപേക്ഷ അല്ല. ആജീവനാന്ത തടവ് ശിക്ഷയോ തൂക്കു മരണമോ വിധിച്ചവർക്ക് നിയമപരമായി ലഭിക്കുന്ന ഒരു അവകാശമാണ് ദയാഹർജി സമർപ്പിക്കാം എന്നത്. ബാരീന്ദ്രർ കുമാർ ഘോഷ്, ഋഷികേശ്, നന്ദ് ഗോപാൽ, സുധിർ കുമാർ സർക്കാർ തുടങ്ങിയവർ അത്തരം ഹർജികൾ സമർപ്പിച്ചവരിൽ ഉൾപെടും..

Stories you may like

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

അത്തരം ധാരാളം ദയാഹർജികൾ (petitions) National Archives ലെ രേഖകളിൽ കാണാൻ കഴിയും.

1913 ഒക്ടോബറിൽ , ഇന്ത്യാ ഗവൺമെന്റിന്റെ ഹോം ഡിപ്പാർട്മെന്റ് അംഗം, സർ റെജിനാൾഡ് എച്ച്. ക്രാഡോക്ക്, സെല്ലുലാർ ജയിൽ സന്ദർശിച്ച് രാഷ്ട്രീയ തടവുകാരുടെ പരാതികൾ അറിയാൻ അവരുമായി അഭിമുഖം നടത്താൻ തീരുമാനിച്ചു. പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ റിപ്പോർട്ടിലെ ഒരു ഭാഗമാണ് താഴെയുള്ള ഡോക്യുമെന്റ്.


ക്രാഡോക്കിന്റെ റിപ്പോർട്ടിൽ ഇപ്രകാരം രേഖപെടുത്തിയിരിക്കുന്നു…

“സവർക്കറുടെത് ദയാഹർജിയാണ്. അയാൾ ഖേദമോ പശ്ചാത്താപമോ പ്രകടിപ്പിച്ചിട്ടില്ല. കേവലം കാഴ്ചപ്പാടുകൾ മാറി എന്നൊരു പ്രസ്താവനകൊണ്ട് അദ്ദേഹത്തിന്റെ കുറ്റം ഇല്ലാതാക്കാൻ കഴിയില്ലെന്നും, കേസിന്റെ തികച്ചും രാഷ്ട്രീയ വശം കൂടാതെ, നാസിക്കിലെ മിസ്റ്റർ ജാക്‌സന്റെ കേസിൽ കൊലപാതകത്തിന് പ്രേരിപ്പിച്ച കുറ്റത്തിനാണ് അദ്ദേഹം ശിക്ഷിക്കപ്പെട്ടിരിക്കുന്നത് എന്നും ഞാൻ അദ്ദേഹത്തോട് ചൂണ്ടിക്കാട്ടി.അപ്പോൾ അദ്ദേഹം മറുപടിയായി പറഞ്ഞു. 20 ബ്രൗണിംഗ് പിസ്റ്റൾ അയയ്ക്കുന്നതിൽ ഞാൻ പ്രധാന പങ്കുവഹിച്ചു. പിസ്റ്റൾ കൊലപാതകത്തിന് ഉദ്ദേശിച്ചുള്ളതല്ലെന്നും വിപ്ലവ പ്രസ്ഥാനത്തിന്റെ ഉന്നമനത്തിനാണെന്നും അദ്ദേഹം വിശദീകരിച്ചു. പിസ്റ്റളുകൊണ്ട് വിപ്ലവം നടത്താൻ കഴിയില്ലെന്നും കൊലപാതകത്തിന് മാത്രമേ പിസ്റ്റളുകൾ ഉപയോഗിക്കാനാകൂ എന്നും ഞാൻ അദ്ദേഹത്തോട് ചൂണ്ടിക്കാണിച്ചപ്പോൾ അദ്ദേഹത്തിന് ഉത്തരം നൽകാൻ കഴിഞ്ഞില്ല. ഗൂഢാലോചന സംഘടിപ്പിക്കുന്നതിലോ അതിൽ പങ്കെടുക്കുന്നതിലോ ഉള്ള പോരായ്മയാണ് ഞാൻ അദ്ദേഹത്തോട് ചൂണ്ടിക്കാണിച്ചത്, സർക്കാരിനെതിരെ ഗൂഢാലോചനയോ അത്തരം പ്രവണതയോ തുടരുന്നിടത്തോളം, കൊലപാതക കുറ്റത്തിലെ പ്രധാന ഗൂഢാലോചനക്കാരനെ മോചിപ്പിക്കുന്നത് അപകടകരമാണ്. ഈ കേസിൽ അത് കൂടുതൽ അപകടകരമാണ്, കാരണം സവർക്കർ ആ ഗൂഢാലോചനയുടെ പ്രധാന നേതാവായിരുന്നു. 

സവർക്കറുടെ ആദ്യ ദയാഹർജി നിരസിക്കുകയാണുണ്ടായത്. അതിന് ക്രാഡോക്ക് പറയുന്ന കാരണം ഇതാണ്.


“സവർക്കറുടെ കാര്യത്തിൽ, അദ്ദേഹത്തിന് ഏതെങ്കിലും തരത്തിൽ സ്വാതന്ത്ര്യം നൽകുന്നത് തികച്ചും അസാധ്യമാണ്, അദ്ദേഹം ഏതെങ്കിലും ഇന്ത്യൻ ജയിലിൽ നിന്ന് രക്ഷപ്പെടുമെന്ന് ഞാൻ കരുതുന്നു. വളരെ പ്രധാനപ്പെട്ട ഒരു നേതാവാണ് അദ്ദേഹം, ഇന്ത്യൻ അരാജകവാദികളുടെ യൂറോപ്യൻ വിഭാഗം അദ്ദേഹത്തിന്റെ രക്ഷപ്പെടുത്താൻ ഏറ്റവും പെട്ടെന്ന് ഗൂഢാലോചന നടത്തും. “

1919 ഇൽ സവര്ക്കറുടെ ഭാര്യ യമുനഭായ്, സഹോദരൻ നാരായൺ സവർക്കർ തുടങ്ങിയവർ അയച്ച ദയാഹർജികളും സർക്കാർ തള്ളിക്കളഞ്ഞു.  ഇതായിരുന്നു 1919 ലെ യമുനഭായ്‌, നാരായൺ സവർക്കർ എന്നിവരുടെ ഹർജികളിൽ ഗവണ്മെന്റിന്റെ മറുപടി.

1920 ഇൽ സവർക്കർ അയച്ച ഹർജിയും സർക്കാർ തള്ളി… അതിലും സവർക്കർ അപകടകാരിയാണ് എന്ന അഭിപ്രായം തന്നെയാണ് ബ്രിട്ടീഷ് സർക്കാറിനുള്ളത്..

1919-20 ലെ ഇന്ത്യൻ ജയിൽ കമ്മിറ്റിയുടെ സന്ദർശന വേളയിൽ, രാഷ്ട്രീയ തടവുകാർ തങ്ങൾ നേരിട്ട ക്രൂരതകൾ വ്യക്തമാക്കുന്ന ഒരു മെമ്മോറാണ്ടം സമർപ്പിച്ചു.

രാഷ്ട്രീയ തടവുകാരുടെ അവസ്ഥകൾ ബ്രിട്ടീഷ് പാർലമെന്റ് അംഗമായ കേണൽ വെഡ്ജ്വുഡ് ഡെയ്‌ലി ഹെറാൾഡ് എന്ന് പത്രത്തിൽ ‘ഹെൽ ഓൺ എർത്ത്-ലൈഫ് ഇൻ ദ ആൻഡമാനിൽ’ (‘Hell on Earth-Life in the Andamans’)എന്ന തലക്കെട്ടോടെ ലേഖനമായി പ്രസിദ്ധീകരിച്ചു. അതിന്റെ പരിണിതഫലമായി ഇന്ത്യൻ ഗവർണർ ജനറലിന്റെ കൗൺസിലിൽ വിമർശനാത്മകമായ ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടു. രാഷ്ട്രീയ തടവുകാരെ ഭയാനകമായ ‘കാലാപാനി’യിലേക്ക് അയച്ച നയപരമായ തീരുമാനം 1919 ലെ ജയിൽ കമ്മിറ്റിയുടെ (കാർഡ്യു കമ്മിറ്റി) റിപ്പോർട്ടിനു വിരുദ്ധമായതിനാൽ പൊതുജനങ്ങളും മാധ്യമങ്ങളും ഇതിനെതിരെ ശക്തമായി രംഗത്ത് വന്നു. തുടർന്ന് രാഷ്ട്രീയ തടവുകാരെ ഇന്ത്യൻ  ജയിലുകളിലേക്ക് മാറ്റി പാർപ്പിക്കാൻ സർക്കാർ ഉത്തരവായി…

ഉത്തരവിന്റെ സാരാംശം

“ആൻഡമാനിലെ വ്യവസ്ഥകൾക്കെതിരെ ജയിൽ കമ്മിറ്റിയുടെ വിമർശനങ്ങൾ കണക്കിലെടുത്ത്, രാഷ്ട്രീയ തടവുകാരെ ഇനി അവിടെ പാർപ്പിക്കുന്നത് സാധ്യമല്ലെന്ന് ഇന്ത്യൻ സർക്കാർ തീരുമാനിച്ചു. അതനുസരിച്ച്, രാഷ്ട്രീയ തടവുകാരെ ആൻഡമാൻ ജയിലുകളിൽ നിന്ന് അതത് പ്രവിശ്യകളിലെ ജയിലുകളിലേക്ക് മാറ്റുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ ബന്ധപ്പെട്ട പ്രാദേശിക സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്.”

സവർക്കറെ ബോംബെ പ്രവിശ്യയിലെ ജയിലിലേക്ക് മാറ്റാനുള്ള തീരുമാനത്തെക്കുറിച്ച് പ്രവിശ്യ സർക്കാരിന്റെ അഭിപ്രായം

“ഈ രണ്ട് തടവുകാർ (സവർക്കർ സഹോദരങ്ങൾ )ആൻഡമാൻ സെറ്റിൽമെന്റിൽ തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന കൊടുംകുറ്റവാളികളുടെ വിഭാഗത്തിൽ പെടുന്ന തടവുപുള്ളികൾ ആണ്. അവരെ ഇന്ത്യയിലേക്ക് മാറ്റുന്നത് അവർക്ക് അനുകൂലമായ പ്രക്ഷോഭത്തിന് വഴിയൊരുക്കുമെന്നും റിപ്പോർട്ടിൽ ബോംബെ സർക്കാർ അഭിപ്രായപ്പെടുന്നു.. അതിനാൽ അവരെ ഈ പ്രസിഡൻസിയിലെ ജയിലിലേക്ക് മാറ്റുന്നതിനെ കൗൺസിൽ ഗവർണർ അനുകൂലിക്കുന്നില്ല.”

സവർക്കർ സഹോദരങ്ങളെ ആൻഡമാനിൽ നിന്ന് ആദ്യം ബംഗാൾ പ്രവിശ്യയിലുള്ള അലിപ്പൂർ ജയിലിലേക്കാണ് ആദ്യം മാറ്റുന്നത്…. അത്കഴിഞ്ഞാണ് ബോംബെ ജയിലിലേക്ക് മാറ്റുന്നത്..


അതിനാൽ സവർക്കറെ അന്തമാൻ ജയിലിൽ നിന്ന് ഇന്ത്യൻ ജയിലിലേക്ക് മാറ്റിയത് അന്തമാൻ ജയിലിന്റെ കുപ്രസിദ്ധി ലോകശ്രദ്ധയാകർഷിച്ചതും വിമർശനങ്ങൾ ഉയർന്നതും മൂലമായിരുന്നു. ആ സാഹചര്യത്തിൽ അവിടെയുണ്ടായിരുന്ന എല്ലാ തടവുകാടെയും മാറ്റിപാർപ്പിച്ചിരുന്നു.  സവർക്കറുടെ എല്ലാ ഹർജികളും ബ്രിട്ടീഷ് സർക്കാർ തള്ളിക്കളയുകയായിരുന്നു. ഒന്ന് പോലും പരിഗണിച്ചില്ല. 1921 ഇൽ ഇന്ത്യയിലേക്ക് മാറ്റുമ്പോഴും സവർക്കർ സഹോദരങ്ങളെ അപകടകാരികൾ എന്ന് തന്നെയാണ് സർക്കാർ വിശേഷിപ്പിച്ചിരിക്കുന്നത്..

കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകരിൽ ഒരാളായ എസ്.എ ഡാങ്കെ പോലുള്ളവർ സവർക്കറെപ്പോലെ തന്നെ ദയാഹർജി സമർപ്പിച്ച വ്യക്തിയാണ്, കൂടാതെ ഇനി വിപ്ലവപ്രവർത്തനങ്ങളിൽ ഏർപ്പെടില്ലെന്നും സമ്മതിച്ചതായി ആർക്കൈവ് രേഖകളിൽ പറയുന്നു..

കമ്മ്യൂണിസ്റ്റുകാരുടെ പൂർവികർ ദയാഹർജി സമർപ്പിച്ചവരായത് കൊണ്ട് അവരെ ഷൂ നക്കികൾ എന്ന് വിളിക്കാമോ??

1923 ലെ കോൺഗ്രസിന്റെ പതാക സത്യഗ്രഹത്തിൽ പങ്കെടുത്ത പ്രവർത്തകരിൽ ഒരുപാട് പേർ മാപ്പ് പറഞ്ഞു പുറത്തിറങ്ങിയിട്ടുണ്ട്… അതുകൊണ്ട് കോൺഗ്രസുകാരേയും ഷൂ നക്കികൾ എന്ന് വിളിക്കാമോ??

സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച വി. ഓ ചിദംബരം പിള്ളയും ഇത്തരത്തിൽ നിയമപരമായ ദയാഹർജികൾ സമർപ്പിച്ചിട്ടുണ്ട്… ഇദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്…
Source : V.O.CHIDAMBARAM PILLAI : THE VISION AND MISSION OF SWADESHI NATIONALIST OF TAMAILNADU

പക്ഷെ അത്തരം ഹർജി സമർപ്പിച്ച് തന്റെ ശിക്ഷാകാലാവധി വെട്ടിച്ചുരുക്കിയ ചിദംബരം പിള്ളയെ ആദരിക്കാൻ കോൺഗ്രസിന് മടിയില്ല… പിന്നെ സവർക്കർക്ക് മാത്രമെന്താണ് അയിത്തം?

We pay homage to freedom fighter and stalwart Congress leader, V.O. Chidambaram Pillai on his death anniversary. He was one of the pioneers of the freedom movement and is known for launching India’s first indigenous shipping service. pic.twitter.com/l5qbUGmr24

— Congress (@INCIndia) November 18, 2021

ചരിത്രത്തിൽ ഒരേ കാര്യം ചെയ്ത രണ്ട് വ്യക്തികളെ നോക്കിക്കാണുമ്പോൾ വ്യത്യസ്ത അളവുകോൽ ഉപയോഗിക്കുന്നത് ശരിയല്ല… കോൺഗ്രസിന്റേത് ഇരട്ടത്താപ്പാണ്.

കൂടാതെ ഭഗത് സിംഗ്, ആസാദ് തുടങ്ങിയവർ അംഗങ്ങളായിട്ടുള്ള HSRA (Hindustan Socialist Republican Army) യുടെ സ്ഥാപകനായ സചീന്ദ്രനാഥ്  സന്യാലിനെ പോലുള്ളവരും ഹർജികൾ സമർപ്പിച്ചിട്ടുണ്ട്…
അദ്ദേഹത്തിന്റെ ആത്മകഥയായ ‘ബന്ധിജീവൻ’ ഇൽ നിന്നും…

“मैने जवाब में यह कहा था कि “विनायक दामोदर सावरकर ने भी तो अपनी चिट्ठी मे ऐसी ही भावना प्रकट की थी जैसे कि मैंने की है तो फिर सावरकर को क्यों नही छोड़ा गया और मुझी को क्यों छोड़ा गया?” (ഞാൻ മറുപടിയായി പറഞ്ഞു, “സവർക്കർ എഴുതിയ അതേ ഹർജി തന്നെയാണ് ഞാനും എഴുതിയത്, എന്നാൽ എന്നെ വിട്ടയച്ചു പക്ഷെ അദ്ദേഹത്തെ മോചിപ്പിച്ചില്ല “)

സന്യാൽ തുടർന്നും എഴുതുന്നു

“दुसरी बात सावरकर के न छूटने मे यह थी कि सावरकरजी और उनके दो-चार साथियों की गिरफ्तारी के बाद महाराष्ट्र में क्रांतिकारी आंदोलन समाप्त-सा हो गया था इसलिये सरकार को यह डर था कि यदि सावरकर इत्यादि को छोड दिया जय तो ऐसा ना हो की फिर महाराष्ट्र में क्रांतिकारी आंदोलन प्रारंभ हो जाए” (“സവർക്കറുടെയും കൂട്ടാളികളുടെയും അറസ്റ്റിനെ തുടർന്ന് മഹാരാഷ്ട്രയിലെ വിപ്ലവ പ്രസ്ഥാനം താത്കാലികമായി അടിച്ചമർത്തപ്പെട്ടു..അദ്ദേഹത്തെ മോചിപ്പിക്കാത്തതിന്റെ മറ്റൊരു കാരണം, സവർക്കറിനെയും മറ്റുള്ളവരെയും വിട്ടയച്ചാൽ മഹാരാഷ്ട്രയിലെ വിപ്ലവ പ്രസ്ഥാനം പുനരുജ്ജീവിപ്പിക്കുമെന്ന് സർക്കാർ ഭയപ്പെടുന്നു.”)

Source : Bandi Jeevan by Sachindra Nath Sanyal
സന്യാൽ പിന്നീട് 1937 ഇൽ വീണ്ടും അറസ്റ്റിലാക്കുകയും 1941 ഇൽ വീണ്ടും ദയാഹർജി സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അത്തരത്തിലുള്ള മറ്റു തടവുകാരുടെ ദയാഹർജികളും നാഷണൽ ആർക്കൈവ്സിൽ ലഭ്യമാണ്.

ഇന്ത്യയുടെ നാഷണൽ ആർക്കൈവ്സിന്റെ ഒഫീഷ്യൽ വെബ്സൈറ്റിൽ പോയി petition, mercy petition എന്നൊക്കെ സെർച്ച്‌ ചെയ്താൽ കൂടുതൽ ദയാഹർജികൾ വായിക്കാൻ സാധിക്കും. മഹാത്മാ ഗാന്ധി 1920 ഇൽ നാരായൺ സവർക്കറിനയച്ച കത്തിൽ petition (ഹർജി ) സമർപ്പിക്കാൻ ആവശ്യപ്പെടുന്നുണ്ട്… കൂടാതെ യംഗ് ഇന്ത്യയിൽ ബ്രിട്ടീഷ് സർക്കാരിനോട് സവർക്കർ സഹോദരങ്ങളെ മോചിപ്പിക്കാൻ ആവശ്യപ്പെട്ടു കൊണ്ട് ലേഖനവും എഴുതിയിട്ടുണ്ട്. ( Source 1 : Collected works of M K Gandhi Vol 19
Source 2 : Collected works of M K Gandhi Vol 20 )

ദയാഹർജികൾ സമർപ്പിക്കുന്നത് ആക്കാലത്തു തടവുകാർക്ക് ലഭിച്ചിരുന്ന നിയമപരമായ അവകാശമായിരുന്നു.അന്ന് വധശിക്ഷ ലഭിച്ചിരുന്നവരോ ആജീവനാന്ത തടവ്ശിക്ഷ ലഭിച്ചിരുന്നവരോ അത്തരം ദയാഹർജികൾ സമർപ്പിച്ചിരുന്നത് സ്വഭാവികമായ ഒരു നടപടി മാത്രമായിരുന്നു.

Tags: mercy petitionveer savarkarandamansavarkarSPECIAL
Share1TweetSendShare

Latest stories from this section

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

ബ്രഹ്‌മപുത്രയിൽ ഭീമൻ അണക്കെട്ട് അധികം വൈകാതെ തന്നെ,നീക്കങ്ങൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ

ബ്രഹ്‌മപുത്രയിൽ ഭീമൻ അണക്കെട്ട് അധികം വൈകാതെ തന്നെ,നീക്കങ്ങൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ

സിനിമ മുഖ്യം! ഏഴു വയസ്സുള്ള കുട്ടിയെ തീയേറ്ററിൽ മറന്നുവെച്ച് കുടുംബം ; ഓർമ്മ വന്നത് ഒന്നര മണിക്കൂറിനു ശേഷം

സിനിമ മുഖ്യം! ഏഴു വയസ്സുള്ള കുട്ടിയെ തീയേറ്ററിൽ മറന്നുവെച്ച് കുടുംബം ; ഓർമ്മ വന്നത് ഒന്നര മണിക്കൂറിനു ശേഷം

Discussion about this post

Latest News

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

ഒരു സ്ഥിരതയുമില്ല ഐപിഎല്ലിൽ പോലും, പിന്നെ എങ്ങനെ ഇലവനിൽ ഇറക്കും; സഞ്ജുവിനെ കുറ്റപ്പെടുത്തി മുൻ താരം

ഡഗ്ഗൗട്ടിലെ ചിത്രങ്ങൾ അതിന് തെളിവ്, നിരാശനായി സഞ്ജു സാംസൺ; എല്ലാത്തിനും കാരണമായത് ആ തീരുമാനം

ബ്രഹ്‌മപുത്രയിൽ ഭീമൻ അണക്കെട്ട് അധികം വൈകാതെ തന്നെ,നീക്കങ്ങൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ

ബ്രഹ്‌മപുത്രയിൽ ഭീമൻ അണക്കെട്ട് അധികം വൈകാതെ തന്നെ,നീക്കങ്ങൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies