എറണാകുളം: തനിക്ക് ഒന്നല്ല പത്ത് നട്ടെല്ലാണുള്ളതെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ. പ്രശസ്ത മോഹൻലാൽ ചിത്രം മണിച്ചിത്രത്താഴിലെ സംഭാഷണം കടമെടുത്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. സ്വപ്‌ന സുരേഷിനെതിരെ മാനനഷ്ടകേസ് കൊടുക്കുന്നതിന് മുന്നോടിയായി അയച്ച വക്കീൽ നോട്ടീസിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു ഗോവിന്ദൻ ഇത്തരമൊരു പരാമർശം നടത്തിയത്.
ആളെ വേണ്ടത്ര പരിചയമില്ലാന്ന് തോന്നണൂ… ലോകപ്രസിദ്ധനാ… തനിഗോപിന്ദൻ… പത്ത് നട്ടെല്ലാ ഇവന്… പ്രശസ്തനായ അസ്ഥിരോഗ വിദഗ്ധൻ ഇഡ്ഡലി ഇവന്റെ പ്രൊഫസർ ആയിരുന്നു. അദ്ദേഹം പണ്ട് മൈക്കിന്റെ ടെക്‌നോളജിയിൽ ഒരു പേപ്പർ അവതരിപ്പിക്കാൻ വേണ്ടി എന്നെ കൊച്ചിയിലേക്ക് ക്ഷണിക്കുകയുണ്ടായി. കൂറ്റനാടു വച്ച്. അന്ന് ഇഡ്ഡലിയുടെ ജൂനിയർ ആയിരുന്നു ഇവൻ. അറിയുമോ? ആധുനിക പാചകശാസ്ത്രത്തിൽ ലോകപ്രസിദ്ധമായ രണ്ട് അപ്പക്കുട്ടകൾ ഇവന്റെയാ… ഈ നിക്കുന്ന ഗോപിന്ദന്റെ.- ശ്രീജിത്ത് പണിക്കർ ഫേസ്ബുക്കിൽ കുറിച്ചു.
മാദ്ധ്യമങ്ങളോട് ആയിരുന്നു തനിക്ക് പത്ത് നട്ടെല്ലാണെന്നുള്ള ഗോവിന്ദന്റെ പരാമർശം. അതുകൊണ്ടാണ് മാനനഷ്ടത്തിന് കേസ് കൊടുത്തത്. വെറുതെ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞാൽ കേട്ട് നിൽക്കാനാകില്ലെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു.












