സ്റ്റാര്‍ലൈനറിലുണ്ടായ തകരാറിന് പിന്നാലെ 2025 ഫെബ്രുവരി വരെ ബഹിരാകാശത്ത് തുടരാനാണ് നിലവില്‍ നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസിന്റെയും ബുഷ് വില്‍മോറിന്റെയും പദ്ധതി. എന്നാല്‍ അമേരിക്കയിലാണെങ്കില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണം അന്തിമഘട്ടത്തോടടുക്കുകയും ചെയ്യുന്നു. നവംബറിലാണ് വോട്ടെടുപ്പ്. ഇപ്പോഴിതാ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബഹിരാകാശത്തിരുന്ന് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനൊരുങ്ങുകയാണ് ഇരുവരും.
ബാലറ്റയ്ക്കാമോ? എന്നാല്‍ വോട്ട് ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണെന്ന സന്ദേശം സുനിതയും ബുഷ് വില്‍മോറും കൈമാറിക്കഴിഞ്ഞു. ആഴ്ചകള്‍ക്കുള്ളില്‍ ബാലറ്റ് രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ എത്തും. പൗരന്‍മാരെന്ന നിലയില്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുക എന്നത് ഏറ്റവും പ്രാധാന്യമേറിയതാണെന്നും വോട്ട് ചെയ്യുന്നതിനായി കാത്തിരിക്കുകയാണെന്നും വില്‍മോര്‍ വ്യക്തമാക്കി.
1997ലാണ് ആദ്യമായി ബഹിരാകാശത്ത് നിന്നും വോട്ട് ചെയ്യുന്നതിന് നാസ സൗകര്യം ഒരുക്കിയത്. ഡേവിഡ് വൂള്‍ഫായിരുന്നു ഈ സൗകര്യം പ്രയോജനപ്പെടുത്തിയ ആദ്യ ബഹിരാകാശ സഞ്ചാരി. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്നും ഇലക്ട്രോണിക് ബാലറ്റുകള്‍ വഴിയായിരുന്നു ആ വോട്ട്.
ബാലറ്റുകള്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍ പൂരിപ്പിച്ചതിന് ശേഷം ഭൂമിയിലേക്ക് ഇലക്ട്രോണിക് മാര്‍ഗം അയയ്ക്കും. ഭൂമിയിലെത്തിയാലുടന്‍; ക്ലര്‍ക്ക് അതിന്റെ ശേഷം കാര്യങ്ങള്‍ ക്രമീകരിക്കും. സ്വകാര്യത ഉറപ്പാക്കുന്നതിനായി ഹൂസ്റ്റണിലെ മിഷന്‍ കണ്‍ട്രോള്‍ സ്റ്റേഷനിലേക്ക് അയയ്ക്കും മുന്‍പ് തന്നെ വോട്ട് എന്‍ക്രിപ്റ്റഡ് സന്ദേശമാക്കി മാറ്റും. അവിടെ നിന്നും് അത് കൗണ്ടി ക്ലര്‍ക്കിന് കൈമാറുകയും ചെയ്യും.
Discussion about this post