സിനിമയിലെ ലൈംഗികാരോപണങ്ങളില്‍ ‘അമ്മ’യില്‍ പൊട്ടിത്തെറി. ബാബുരാജിനെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ബാബുരാജ് ആക്ടിങ് ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് ശ്വേത മേനോന്‍ ആവശ്യപ്പെട്ടു. ആരോപണം വന്നാല്‍ സീനിയറായാലും ജൂനിയറായാലും മാറിനില്‍ക്കണം. ആരോപണം താന്‍ ജനറല്‍ സെക്രട്ടറിയാകുന്നത് തടയാനെന്ന ബാബുരാജിന്റെ വാദം തള്ളിയ അവര്‍ ആരാണ് തടയുന്നതെന്ന് ബാബുരാജ് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
ബാബുരാജിനെതിരെ ഉയര്‍ന്ന ആരോപണം ഇങ്ങനെ
സ്‌ക്രിപ്റ്റ് റൈറ്ററും സംവിധായകനും ആലുവയിലെ വീട്ടിലുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. വീട്ടിലെത്തിയാല്‍ അവരുമായി സംസാരിച്ച് സിനിമയില്‍ മുഴുനീള കഥാപാത്രം നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. വീട്ടിലെത്തിയപ്പോള്‍ മറ്റുള്ളവര്‍ ഉടന്‍ എത്തുമെന്നും മുറിയില്‍ വിശ്രമിക്കാനും പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ മുറിയുടെ വാതില്‍ മുട്ടുകയും കതക് തുറന്നപ്പോള്‍ അകത്തു കയറി കതക് അടച്ചശേഷം ബലാത്സംഗം ചെയ്യുകയും ചെയ്തു. ഒരു ദിവസം മുഴുവന്‍ ആ വീട്ടില്‍ പിടിച്ചുനിര്‍ത്തിയെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആരോപിച്ചു.
സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെയും ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതി പീഡന ആരോപണം ഉന്നയിച്ചു. സിനിമയിലും പരസ്യത്തിലും അവസരം ചോദിച്ചാണ് ശ്രീകുമാര്‍ മേനോനെ വിളിക്കുന്നത്. പരസ്യ ചിത്രത്തില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് എറണാകുളത്തെ പ്രമുഖ ഹോട്ടലിലേക്ക് വിളിപ്പിച്ചു. അവിടെ റൂമില്‍വച്ച് ബലമായി പീഡിപ്പിച്ചു. മോളേ എന്നു വിളിച്ചാണ് അതുവരെ സംസാരിച്ചിരുന്നത്. പിന്നീടാണ് മോളേ വിളിയുടെ അര്‍ത്ഥം മനസിലായതെന്നും യുവതി പറഞ്ഞു.
Discussion about this post