ശ്രീനഗർ : ജമ്മു കശ്മീരിലെ ഇരട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ. സർക്കാർ സ്‌കൂളിലെ അദ്ധ്യാപകനായ റെയ്‌സി സ്വദേശി ആരിഫ് അഹമ്മദാണ് അറസ്റ്റിലായത്. ഇയാൾക്ക് ലഷ്‌കർ ഇ ത്വായ്ബയുമായി ബന്ധമുണ്ടെന്ന് ജമ്മു കശ്മീർ പോലീസ് ഡയറക്ടർ ജനറൽ ദിൽബാംഗ് സിംഗ് അറിയിച്ചു.
നർവാളിലെ ഇരട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ആരിഫിന്റെ അറസ്റ്റിൽ കൊണ്ടെത്തച്ചത്. ഇയാളിൽ നിന്ന് ഐഇഡി നിറച്ച പെർഫ്യൂം ബോട്ടിൽ കണ്ടെടുത്തതായി പോലീസ് വ്യത്തമാക്കി. പെർഫ്യൂം ഐഇഡി ഉപയോഗിച്ച് ആക്രമണം നടത്തുന്ന സംഭവം ആദ്യമായിട്ടാണ് റിപ്പോട്ട് ചെയ്യുന്നത് എന്നും ദിൽബാംഗ് സിംഗ് പറഞ്ഞു.
കഴിഞ്ഞ വർഷം മെയിലാണ് വൈഷ്‌ണോ ദേവി ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തരുടെ ബസിന് നേരെ ആക്രമണം നടന്നത്. ഭീകരാക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് ആരിഫ് ആണെന്ന് ദിൽബാംഗ് സിംഗ് പറഞ്ഞു. പാക് ഭീകരരുമായി ബന്ധം സ്ഥാപിച്ചിരുന്ന ആരിഫ്, അവിടെ നിന്നും ലഭിച്ച നിർദ്ദേശത്തെ തുടർന്നാണ് ആക്രമണം നടത്തിയത്.
കഴിഞ്ഞ വർഷം ജനുവരി 21 ന് നർവാളിൽ നടന്ന ഇരട്ട സ്‌ഫോടനം കൂടാതെ ഫെബ്രുവരിയിൽ ശാസ്ത്രി നഗറിൽ നടന്ന ആക്രമണത്തിന് പിന്നിലും ആരിഫ് തന്നെയായിരുന്നു. പാകിസ്താനിൽ നിന്നാണ് ഈ സ്‌ഫോടക വസ്തു എത്തിയത് എന്നും വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ദിൽബാംഗ് സിംഗ് വ്യക്തമാക്കി.
ആരിഫ് സർക്കാരിന് വേണ്ടി പ്രവർത്തിക്കുകയും ലഷ്‌കർ-ഇ-തൊയ്ബ ഗ്രൂപ്പിനെ സജീവമായി പിന്തുണയ്ക്കുകയും ചെയ്യുന്നു. റെയ്‌സി സ്വദേശിയായ ലഷ്‌കർ ഭീകരൻ ഖാസിം ആണ് ഇയാൾക്ക് പാകിസ്താനിൽ നിന്ന് നിർദ്ദേശങ്ങൾ നൽകുന്നത്. ഡിസംബർ അവസാനത്തോടെയാണ് ആരിഫിന് പാകിസ്താനിൽ നിന്ന് ഐഇഡി ലഭിച്ചത്. തുടർന്നാണ് ആക്രമണം നടത്തിയത്. പെർഫ്യൂം ബോട്ടിലിനോട് വളരെയധികം സാദൃശ്യമുള്ള ഈ സ്‌ഫോടക വസ്തു അമർത്താനോ തുറക്കാനോ ശ്രമിച്ചാൽ പൊട്ടിത്തെറിക്കും. ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു ആക്രമണം നടക്കുന്നത് എന്ന് പോലീസ് പറയുന്നു.
Discussion about this post