ജഗദീഷിന്റെ കഥയിൽ ശ്രീനിവാസൻ തിരക്കഥയെഴുതി മണിയൻപിള്ള രാജു നായകനായും മേനക നായികയായും ഗിരീഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു അക്കരെ നിന്നൊരു മാരൻ. മണിയൻപിള്ള രാജു അഭിനയിച്ച അച്യുതൻ എന്ന കഥാപാത്രം മുറപ്പെണ്ണ് നന്ദിനിയെ( മേനക) കല്യാണം കഴിക്കാൻ ശ്രമിക്കുന്നതും അതിനായി അനുഭവിക്കുന്ന കഷ്ടപാടുകളുമാണ് ചിത്രത്തിന്റെ തീം.
കോമഡിക്ക് പ്രാധാന്യം നൽകി നിർമ്മിച്ച ഈ ചിത്രത്തിനും ഇന്നും റിപ്പീറ്റ് വാല്യൂ കൂടുതലാണ്. എന്നാൽ മോഹൻലാലിൻറെ ത്യാഗം ഒന്ന് കൊണ്ട് മാത്രമാണ് തനിക്ക് ആ സിനിമയിൽ അഭിനയിക്കാൻ പറ്റിയതെന്നും അതൊക്കെ അയാളുടെ വലിയ മനസ് തന്നെ ആയിരുന്നു എന്നും പറയുകയാണ് മണിയൻപിള്ള രാജു.
” മോഹൻലാലിനെ വെച്ചൊരു പടം ചെയ്യാൻ പ്രിയദർശൻ ഉൾപ്പടെ ഉള്ളവർ പ്ലാൻ ചെയ്യുക ആയിരുന്നു. ഗിരീഷ് ആയിരുന്നു ചിത്രത്തിന്റെ സംവിധായകൻ. എന്നാൽ അവർ പ്ലാൻ ചെയ്ത സമയത്ത് മോഹൻലാൽ മറ്റൊരു സിനിമക്ക് ഡേറ്റ് നൽകി. അപ്പോൾ പ്രിയൻ സുരേഷിനോട് ആ ചിത്രം തന്നെ എന്നെ വെച്ച് പ്ലാൻ ചെയ്യാൻ പറഞ്ഞു. ഷൂട്ടിങ് തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ആയിരുന്നു മോഹൻലാൽ ഭാഗമാകേണ്ട സിനിമ മുടങ്ങി എന്ന് എല്ലാവരും അറിഞ്ഞത്. അതോടെ ലാലിനെ ഈ സിനിമയുടെ നായകനാക്കാൻ എല്ലാവരും തീരുമാനിച്ചു. ആ സമയത്ത് എന്നെ വെച്ച് കുറച്ചധികം ദിവസം ഷൂട്ടിങ് മുന്നോട്ട് പോയി എന്ന് അറിഞ്ഞ ലാൽ, താൻ ആ സമയത്ത് ഫ്രീ ആണെങ്കിലും ഈ സിനിമയിൽ അഭിനയിക്കില്ല എന്നും അത് രാജു ചേട്ടൻ തന്നെ ചെയ്യട്ടെ എന്നും പറഞ്ഞു. അയാളുടെ വലിയ മനസ് കൊണ്ടാണ് എനിക്ക് അങ്ങനെ ഒരു ഹിറ്റ് ചിത്രം കിട്ടിയത്.”
സിനിമയിലെ പല സംഭാഷങ്ങളും ഇന്നും മലയാളികൾ അവരുടെ അനുദിന ജീവിതത്തിൽ ഉപയോഗിക്കുന്നവയാണ്.













Discussion about this post