നമ്മൾ പാടത്തും വരമ്പത്തുമൊക്കെ ക്രിക്കറ്റ് കളിക്കുന്നത് മുതൽ ഇപ്പോൾ ആഭ്യന്തര മത്സരങ്ങൾ വരെ ചാൻസ് കിട്ടിയാൽ ഒരു വിക്കറ്റ് നേടാൻ ശ്രമിക്കാത്ത ഏതൊരു താരമാണ് ഉള്ളത്. ഏതൊരു ബാറ്റ്‌സ്മാനെയും ഇത്തരത്തിൽ ചാൻസ് കിട്ടിയാൽ പുറത്താക്കാത്ത ബോളർ അല്ലെങ്കിൽ കീപ്പർ ഉണ്ടാകില്ല. എന്നാല്‍ അങ്ങനെ ഒരു ചാൻസ് കിട്ടിയിട്ടും ബാറ്റ്സ്മാനെ പുറത്താകാതെ അവിടെ തന്നെ തുടർന്നോളാൻ പറഞ്ഞ ഒരു രാജ്യാന്തര താരം ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. ഇന്‍റര്‍നാഷണല്‍ ടി20 ലീഗിൽ ഇന്നലെ അബുദാബിയില്‍ നടന്ന ഡെസേര്‍ട്ട് വൈപ്പേഴ്സും എംഐ എമിറേറ്റ്സും തമ്മിൽ നടന്ന മത്സരത്തിനിടെയായിരുന്നു ക്രിക്കറ്റ് ലോകം അങ്ങനെ ഇങ്ങനെയൊന്നും കാണാത്ത സംഭവങ്ങൾ നടന്നത്.
ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡെസേര്‍ട്ട് വൈപ്പേഴ്സ് പതിനാറാം ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സെന്ന ഭേദപ്പെട്ട നിലയില്‍ നില്‍ക്കുമ്പോണ് എംഐ എമിറേറ്റ്സ് കീപ്പറും വെസ്റ്റ് ഇൻഡീസിന്റെ സൂപ്പർ താരവുമായ നിക്കോളാസ് പുരനാണ് വെറൈറ്റി ഐഡിയ കാണിച്ച് ഞെട്ടിച്ചത്. വൈപ്പേഴ്സ് ബാറ്റ്സ്മാൻ ഹോള്‍ഡനെയാണ് സ്റ്റംപ് ചെയ്യാതെ നിക്കോളാസ് ക്രീസില്‍ തുടരാന്‍ അനുവദിച്ചത്. 21 റണ്‍സെടുത്ത വൈപ്പേഴ്സ് ഓപ്പണര്‍ ആന്‍ഡ്രീസ് ഗൗസ് റിട്ടയേര്‍ഡ് ഹര്‍ട്ടായപ്പോഴാണ് ഹോള്‍ഡന്‍ ക്രീസിലെത്തിയത്. 42 റണ്‍സെടുത്ത് ടീമിന്‍റെ ടോപ് സ്കോററായെങ്കിലും താരത്തിന് വമ്പനടികൾ നടത്താൻ സാധിച്ചില്ല. ഇത് ടീമിന് ഗുണം ചെയ്യുന്നുണ്ട് എന്ന് നിക്കോളാസിന് മനസിലായി.
റാഷിദ് ഖാന്‍ എറിഞ്ഞ പതിനാറാം ഓവറിലെ അവസാന പന്തില്‍ ഹോള്‍ഡന്‍ ക്രീസില്‍ നിന്ന് ചാടിയിറങ്ങി കവറിന് മുകളിലൂടെ പന്തടിക്കാന്‍ നോക്കിയെങ്കിലും ബാറ്റില്‍ കണക്ട് ചെയ്യാനായില്ല. പന്ത് പിടിച്ച നിക്കോളാസ് പൂരന് സ്റ്റമ്പ് ചെയ്യാൻ ആവശ്യത്തിനധികം സമയമുണ്ടായിട്ടും അദ്ദേഹമത് ചെയ്തില്ല. ഹോൾഡർക്കും മത്സരം കണ്ട കാണികൾക്കും ഒരേ പോലെ ഞെട്ടൽ ഉണ്ടാക്കിയ തീരുമാനം ആയിരുന്നു ഇത്. ഹോൾഡറെ തുടരാൻ അനുവദിച്ചത് ഒരു ബ്രില്ലിയൻസ് ആയിരുന്നു എന്ന് കുറച്ചുകഴിഞ്ഞാണ് ആരാധകർക്ക് മനസിലായത്. എന്തായാലും മെല്ലെപോക്ക് തുടർന്ന താരത്തെ ആ ഓവറിന്റെ അവസാനത്തോടെ ടീം തിരിച്ചുവിളിച്ചു. പിന്നീട് വന്ന താരങ്ങൾ കൂടെ ചെറിയ സംഭാവന നൽകിയപ്പോൾ ടീം 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 159 റൺസെടുത്തു.
എന്തായാലും ബാറ്റ്സ്മാനെ തിരിച്ചുവിളിച്ച ടീമിന്റെ ബുദ്ധി എന്തായാലും കൃത്യമായിരുന്നു. ജയിക്കാന്‍ രണ്ട് റണ്‍സ് വേണ്ട അവസാന പന്തില്‍ ഗന്‍സഫര്‍ റണ്ണൗട്ടായതോടെ എംഐ എമിറേറ്റ്സ് ഒരു റണ്‍സ് തോല്‍വി വഴങ്ങി.
https://twitter.com/i/status/1998452034547372481












Discussion about this post