ഇസ്ലാമാബാദ്: വടക്ക് പറഞ്ഞാറൻ പാകിസ്താനിൽ സ്‌കൂളിൽ വെടിവയ്പ്പ്. സംഭവത്തിൽ എട്ട് അദ്ധ്യാപകർ കൊല്ലപ്പെട്ടു. നേരത്തെ മറ്റൊരു അദ്ധ്യാപകൻ കൊല്ലപ്പെട്ടതിന് പിന്നാലെ ഏഴ് അദ്ധ്യാപകരെ കൂടി വെടിവച്ച് കൊല്ലുകയയാിരുന്നുവെന്നാണ് റിപ്പോർട്ട്.
അഫ്ഗാനിസ്ഥാന്റെ അതിർത്തിക്കടുത്തുള്ള കുറം ഗോത്രവർഗ ജില്ലയിലെ പരചിനാർ മേഖലയിലാണ് രണ്ട് സംഭവങ്ങളും നടന്നത്. കൊലപാതകത്തിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമല്ലെന്നും രണ്ട് സംഭവങ്ങളിലും കൊല്ലപ്പെട്ട അദ്ധ്യാപകർ രാജ്യത്തെ ഷിയാ മുസ്ലീം ന്യൂനപക്ഷത്തിൽ പെട്ടവരാണെന്നുമാണ് വിവരം.
സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പ്രാദേശിക പോലീസ് അറിയിച്ചു.
Discussion about this post