ഇൻഡോർ : മൂന്നാം ഏകദിനത്തിൽ ഇന്ത്യ പടുകൂറ്റൻ സ്കോറിലേക്ക്. ഫോമിൽ നിൽക്കുന്ന ഓപ്പണിംഗ് ബാറ്റ്സ്മാൻ ശുഭ്മാൻ ഗില്ലിനൊപ്പം രോഹിത് ശർമ്മയും ഫോമിലായതോടെ ഇന്ത്യ പടുകൂറ്റൻ സ്കോറിലേക്ക് നീങ്ങുകയാണ്. ഇരുവരും സെഞ്ച്വറികൾ നേടി.
ടോസ് നേടിയ ന്യൂസ്‌ലൻഡ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാൽ ഈ തീരുമാനം തെറ്റെന്ന തരത്തിലായിരുന്നു ഇന്ത്യൻ ഓപ്പണിംഗ് ബാറ്റ്സ്മാന്മാരുടെ പ്രകടനം. ടി20 രീതിയിൽ ബാറ്റ് വീശിയ ഗില്ലും രോഹിതും ബൗളർമാരെ അടിച്ച് പറത്തുകയായിരുന്നു.
കരിയറിലെ മുപ്പതാം സെഞ്ച്വറിയാണ് രോഹിത് നേടിയത്. 83 പന്തിൽ നിന്നായിരുന്നു സെഞ്ച്വറി. ഒൻപത് ബൗണ്ടറികളും ആറു സിക്സറുകളും പറത്തിയ രോഹിത് സെഞ്ച്വറിക്ക് തൊട്ടു പിന്നാലെ കൂറ്റനടിക്ക് ശ്രമിച്ച് പുറത്താവുകയായിരുന്നു. ആദ്യ മത്സരത്തിലെ ഡബിൾ സെഞ്ച്വറിയുടെ അതേ ഫോമിൽ തന്നെയായിരുന്നു. ശുഭ്മാൻ ഗില്ലും. 72 പന്തിൽ നിന്നായിരുന്നു ഗില്ലിന്റെ സെഞ്ച്വറി. കരിയറിലെ നാലാം സെഞ്ച്വറിയാണ് ഗിൽ നേടിയത്. പതിമൂന്ന് ബൗണ്ടറികളും നാല് സിക്സറുകളും അടങ്ങിയതായിരുന്നു ഗില്ലിന്റെ സെഞ്ച്വറി.
നിലവിൽ 27.2 ഓവറിൽ ഒരു വിക്കറ്റിന് 223 റൺസ് എന്ന നിലയിലാണ് ടീം ഇന്ത്യ
Discussion about this post