ഗ്രീന്‍ ടീ കുടിച്ചതിന് ശേഷം ടീ ബാഗുകള്‍ കറിവേപ്പില പോലെ വലിച്ചെറിയുന്നവരാണോ നിങ്ങള്‍. ടീ ബാഗുകള്‍ ഉപയോഗത്തിന് ശേഷം നിഷ്പ്രയോജനകരമായ ഒന്നായി നിങ്ങള്‍ കരുതുന്നുണ്ടോ എന്നാല്‍ അവയുടെ ഉപയോഗം വ്യക്തമായി അറിഞ്ഞാല്‍ ഒരിക്കലും അവ അശ്രദ്ധമായി നിങ്ങള്‍ വലിച്ചെറിയില്ലെന്ന് തീര്‍ച്ചയാണ്.
ഇവയുടെ ഉപയോഗം അത്ഭുതപ്പെടുത്തുമെന്നത് തീര്‍ച്ചയാണ് എന്തൊക്കെ കാര്യങ്ങള്‍ക്ക് ഇത്തരം ഉപയോഗിച്ച ടീ ബാഗുകള്‍ ഫലപ്രദമാകുമെന്ന് നോക്കാം.
ചെടികളുടെ പവര്‍ഹൗസ്
കൊടുക്കുന്ന വളവും വെള്ളവുമൊന്നും നിങ്ങളുടെ ചെടികള്‍ക്ക് മതിയാകുന്നില്ല എന്ന തോന്നലുണ്ടോ. എങ്കില്‍ ഇത്തരം ഗ്രീന്‍ ടീ ബാഗുകള്‍ പരീക്ഷിക്കു. ഇതിലെ ഗ്രീന്‍ ടീ ഘടകങ്ങള്‍ മണ്ണിനെ ഉത്തേജിപ്പിക്കുകയും ഫലഭൂയിഷ്ഠമാക്കുകയും ചെയ്യും നൈട്രജന്‍ സോഴ്‌സ് കൂടിയാണ് ഗ്രീന്‍ ടീ
ഫ്രിഡ്ജിലെയും ഷൂസിലെയും ദുര്‍ഗന്ധത്തിന്
ഫ്രിഡ്ജിലെയും ഷൂസിലെയുമൊക്കെ ദുര്‍ഗന്ധം അകറ്റാന്‍ വളരെ ഫലപ്രദമാണ് ഗ്രീന്‍ ടീ. ഫ്രിഡ്ജിലും ഷൂവിനുള്ളിലും ഇത്തരം ബാഗുകള്‍ നിങ്ങള്‍ക്ക് സൂക്ഷിക്കാവുന്നതാണ്. ഇത്തരം സ്ഥലങ്ങള്‍ നല്ല ഫ്രഷായി നിലനിര്‍ത്തുവാന്‍ ഗ്രീന്‍ ടീ ബാഗുകള്‍ക്ക് സാധിക്കും.
നിങ്ങളുടെ ചര്‍മ്മത്തിന്
ആന്റി ഓക്‌സിഡന്റുകള്‍ കൊണ്ടും ആന്റി ഇന്‍ഫ്‌ലമേറ്ററി ഘടകങ്ങള്‍ കൊണ്ടും സമ്പുഷ്ടമാണ് ഗ്രീന്‍ ടീ. ഇത്തരം ബാഗുകള്‍ ഫ്രിഡ്ജില്‍ വെച്ച് നന്നായി തണുപ്പിച്ചതിന് ശേഷം മുഖത്തും കണ്ണുകളിലും വെച്ചാല്‍ ചര്‍മ്മം തിളങ്ങുകയും ആരോഗ്യകരമാവുകയും ചെയ്യും.
കെമിക്കല്‍ ക്ലീനറുകള്‍ക്ക് ഒരു ബദല്‍
കെമിക്കല്‍ ക്ലീനറുകള്‍ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഇത് നിരന്തരം ഉപയോഗിക്കുമ്പോള്‍ നമ്മള്‍ നിത്യരോഗികളാകുന്നു. പകരമായി ഗ്രീന്‍ ടീ വെള്ളം വീട് ക്ലീന്‍ ചെയ്യാന്‍ ഉപയോഗിച്ചാല്‍ ടൈലുകള്‍ വെട്ടിത്തിളങ്ങുക തന്നെ ചെയ്യും. അതിനൊപ്പം വീടിനുള്ളിലെ ദുര്‍ഗന്ധത്തെയും ഇത് നീക്കുന്നു.
Discussion about this post