മുംബൈ: മൂന്നാമത് യോഗത്തിലും അത്യാകർഷകമായ ഒന്നും പ്രഖ്യാപിക്കാനാവാതെ പ്രതിപക്ഷ പാർട്ടികളുടെ ഇൻഡിയ സഖ്യം. ബിജെപിയുടെ വിമർശനം ഭയന്ന് നെഹ്രു കുടുംബത്തിൽ നിന്നുള്ള അംഗത്തെ ഒഴിവാക്കി ഇൻഡിയയുടെ ഏകോപനത്തിനായി 13 അംഗസമിതിയെ പ്രഖ്യാപിച്ചതാണ് മുംബൈയിൽ നടന്ന യോഗത്തിൽ നടന്നത്.
സമിതിയിൽ കോൺഗ്രസിനെ പ്രതിനിധികരിക്കുന്നത് കെസി വേണുഗോപാലാണ്. സിപിഐയിൽ നിന്ന് ഡി രാജ, എൻസിപിയിൽ നിന്ന് ശരത് പവാർ, ഡിഎകെയിൽ നിന്ന് എംകെ സ്റ്റാലിൻ, ശിവസേന ഉദവ് വിഭാഗം നേതാവ് സഞ്ചയ് റാവത്ത്, ഒമർ അബ്ദുള്ള, ഹേമന്ദ് സോറൻ, ചിരാഗ് പസ്വാൻ എന്നിവരെയടക്കം സമിതിയിൽ ഉൾപ്പെടുത്തിയപ്പോൾ സിപിഎം അംഗത്തെ പ്രഖ്യാപിച്ചിട്ടില്ല. സിപിഎം അംഗത്തെ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് വിവരം.
പരമാവധി സീറ്റുകളിൽ ഒന്നിച്ച് മത്സരിക്കാനാണ് ‘ഇന്ത്യ’ ശ്രമിക്കുന്നത്. കേരളത്തിൽ ഇടതുപക്ഷവും കോൺഗ്രസും ഒന്നിച്ചുമത്സരിക്കുമോ എന്ന ചോദ്യത്തിനും ഉത്തരമായില്ല. കേരളത്തിൽ സീറ്റ് ധാരണ ഉണ്ടാവില്ലെന്നാണ് വിവരം, സീറ്റ് വിഭജനവും സമവായമായില്ല. ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കാൻ ഇൻഡിയ സഖ്യം പ്രമേയം പാസാക്കി.
ഒരുമിക്കട്ടെ ഭാരതം, ജയിക്കട്ടെ ഇൻഡിയ’ എന്ന മുദ്രാവാക്യമാണ് ‘ഇൻഡിയ ‘ മുന്നണി ഉയർത്തുന്നത്.
Discussion about this post