സ്വന്തമായി ഒരു വീട് എന്നത് ഏതൊരാളുടെയും സ്വപ്‌നങ്ങളിലൊന്നാണ്. ഓരോ രൂപയും കൂട്ടിവച്ച് സ്വപ്‌നഗൃഹം സ്വന്തമാക്കാനായി രാപ്പകൽ അധ്വാനിക്കുന്ന ഒട്ടേറെ പേർ നമുക്ക് ചുറ്റുമുണ്ട്. ഒരു വീട് കെട്ടിപ്പടുക്കാൻ ലക്ഷങ്ങൾ വേണ്ടിവരുന്നത് കൊണ്ടാണ് വീട് എന്ന സ്വപ്‌നം പലർക്കും അന്യമാകുന്നത്.
എന്നാൽ ഒരു ബ്രസീൽ വംശജ ഇറ്റലിയിൽ തന്റെ സ്വപ്‌നഗൃഹങ്ങൾ സ്വന്തമാക്കിയിരിക്കുകയാണ്. ഒന്നും രണ്ടുമല്ല, മൂന്ന് വീടുകളാണ് റൂബിയ ഡാനിയേൽസ് എന്ന 49 കാരി ഒറ്റയടിക്ക് സ്വന്തമാക്കിയത്. ലക്ഷങ്ങളോ കോടികളോ ചിലവാക്കിയല്ല 270 രൂപയാണ് മൂന്ന് വീടുകൾക്കുമായി റുബിയ ഡാനിയേൽസിന് ചെലവായത്.
ഇറ്റലിൽ വിലകുറഞ്ഞ വീടുകൾ അന്വേഷിച്ച പോയ റൂബിയ ഒരു വീടിന് ഒരു യൂറോ(89 രൂപ)യാണ് ചിലവഴിച്ചത്.ഇത്രയും ചെറിയ തുകയ്ക്ക് വീടുകൾ വിറ്റുപോയെന്ന് മുസ്സോമെലിയയിലെ ഭവന പദ്ധതികൾക്ക് മേൽനോട്ടം വഹിക്കുന്ന സ്ഥാപനം സ്ഥിരീകരിച്ചു.
പുതിയൊരു വീട് നിർമ്മിക്കുന്നതിനേക്കാൾ നിലവിൽ ഉള്ളതിനെ സംരക്ഷിക്കേണ്ടത് പരിസ്ഥിതിയോട് ചെയ്യുന്ന ഒരു കടമ കൂടിയാണെന്ന് യുവതി പറയുന്നു. മൂന്് വീടുകളിലൊന്നിൽ താമസമാക്കാനും ഒന്ന് പ്രദേശവാസികൾക്ക് ഒത്തകൂടാനും മറ്റൊന്ന് ആർട്ട് ഗാലറിയാക്കാനുമാണ് യുവതി തീരുമാനിച്ചിരിക്കുന്നത്. വീടിന്റെ നവീകരണ പ്രവർത്തികൾ അവസാനഘട്ടത്തിലാണെന്ന് യുവതി കൂട്ടിച്ചേർത്തു.
Discussion about this post