ജയ്പൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കാനിരിക്കുന്ന ദൗസയിൽ നിന്ന് 1000 കിലോ സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തു. സംഭവത്തിൽ ദൗസ സ്വദേശിയായ രാജേഷ് മീനയെ പോലീസ് പിടികൂടി. ഡൽഹി-മുംബൈ എക്‌സ്പ്രസ് വേയുടെ ദൗസ-സോഹ്ന സ്‌ട്രെച്ച് ഫെബ്രുവരി 12 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ഇവിടെ നിന്നും വൻ തോതിൽ സ്‌ഫോടക വസ്തുക്കൾ പിടികൂടിയത്.
ഭാങ്ക്രി റോഡിൽ നിന്നാണ് ഇയാളെ പിടികൂടിയത്. 65 ഇലക്ട്രിക് ഡിറ്റണേറ്ററുകൾ, ഷെല്ലുകൾ, 13 കണക്ടിംഗ് വയറുകൾ, 360 പെല്ലറ്റുകൾ ഉൾപ്പെടെ പോലീസ് കണ്ടെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം കണക്കിലെടുത്ത് ദൗസ പോലീസ് ജാഗ്രതയിലാണ്. ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലും പോലീസ് നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.
1,386 കിലോമീറ്റർ നീളമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ എക്സ്പ്രസ് വേയാണ് ഡൽഹി-മുംബൈ എക്സ്പ്രസ് വേ. ഒരു ലക്ഷം കോടി ചെലവാക്കി നിർമ്മിച്ച ഡൽഹി-മുംബൈ എക്സ്പ്രസ് വേ, ദേശീയ തലസ്ഥാനവും വാണിജ്യ തലസ്ഥാനവും തമ്മിലുള്ള യാത്രാ സമയം 12 മണിക്കൂറായി കുറയ്ക്കും.
Discussion about this post