റെഡിറ്റ് വഴി നിരവധി പേരാണ് തങ്ങളുടെ ആശങ്കകളും ചോദ്യങ്ങളും പങ്കുവെക്കുന്നത്. ഇപ്പോഴിതാ ഒരു യുവതിയുടെ ചോദ്യം വൈറലാകുകയാണ്. താന്‍ കുളിച്ച് വെള്ളം പാഴാക്കുന്നുവെന്ന് പങ്കാളി പരാതിപ്പെടുന്നുവെന്നാണ് യുവതിക്ക് പറയാനുള്ളത്.
26 മിനിറ്റ് നേരമെടുത്താണ് താന്‍ കുളിക്കുന്നതെന്നും അത് വെള്ളം പാഴാക്കലാണ് എന്നാണ് പങ്കാളി ആരോപിക്കുന്നത് എന്നുമാണ് യുവതി പറയുന്നത്. താന്‍ നീണ്ടു കനം കൂടിയ മുടിയുള്ള ഒരു സ്ത്രീയാണ്. മൊത്തം കുളിക്കുക എന്നാല്‍ ദേഹവും മുഖവും കഴുകുക, മുടി കഴുകുക, മുടി കണ്ടീഷണറിടുക എന്നതെല്ലാമാണ് എന്നും യുവതി വിവരിക്കുന്നുണ്ട്.
എന്നാല്‍ ഇതിനൊപ്പം മറ്റൊന്നുകൂടി യുവതി വെളിപ്പെടുത്തുന്നുണ്ട്. താന്‍ മൂന്നോ നാലോ ദിവസം കൂടുമ്പോഴാണ് ഇങ്ങനെ കുളിക്കുന്നത്. വര്‍ക്ക് ഫ്രം ഹോം ആയതിനാല്‍ തന്നെ ദിവസവും കുളിക്കേണ്ടി വരാറില്ല. എന്നിട്ടാണ് ഇങ്ങനെ പറയുന്നത് എന്ന്
നിരവധിപ്പേരാണ് യുവതിയുടെ പോസ്റ്റിനോട് പ്രതികരിച്ചിരിക്കുന്നത്. ഒരു സാധാരണ കുളിക്ക് തന്നെ വലിയ സമയമെടുക്കും. അപ്പോള്‍ പിന്നെ നീണ്ടു കനം കൂടിയ മുടിയടക്കം കഴുകി കുളിക്കുന്നതിന് എത്ര നേരം വേണ്ടി വരും, നിങ്ങളെടുക്കുന്നത് ചെറിയ സമയമാണ് എന്നാണ് പലരും പറഞ്ഞിരിക്കുന്നത്. യുവതിയുടെ പങ്കാളി പറഞ്ഞിരിക്കുന്നത് ശരിക്കും അസംബന്ധമാണെന്നും കമന്റുകളിലുണ്ട്.
Discussion about this post