ബൊട്ടാദ് (ഗുജറാത്ത്): 54 അടി ഉയരത്തിൽ നിർമ്മിച്ച ഹനുമാൻ സ്വാമിയുടെ കൂറ്റൻ പ്രതിമ ഭക്തർക്ക് സമർപ്പിച്ച് അമിത് ഷാ. ഗുജറാത്തിലെ ബൊട്ടാദിൽ സാലംഗ്പൂരിലെ കഷ്ടഭഞ്ജൻദേവ് ഹനുമാൻ മന്ദിർ ക്ഷേത്രത്തിലാണ് കൂറ്റൻ പ്രതിമ ഒരുക്കിയിരിക്കുന്നത്. ഹനുമാൻ ജയന്തി ദിനത്തിലായിരുന്നു പ്രതിമ ഭക്തർക്ക് സമർപ്പിച്ചത്.
ബിജെപിയുടെ സ്ഥാപന ദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികളിൽ പങ്കെടുക്കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ഗുജറാത്തിൽ എത്തിയത്. 30,000 കിലോ ഭാരമുളള കൂറ്റൻ ആഞ്ജനേയ പ്രതിമ ഏഴ് കിലോമീറ്ററിനപ്പുറം നിന്നുപോലും കാണാനാകും. അഞ്ച് ലോഹങ്ങൾ കൊണ്ടാണ് പ്രതിമയുടെ നിർമാണം. 754 അടിയാണ് വ്യാസം. സ്റ്റീൽ ഉപയോഗിച്ചാണ് പ്രതിമയുടെ ഉൾഭാഗങ്ങൾ തയ്യാറാക്കിയത്.
3 ഡി പ്രിന്റർ ഉൾപ്പെടെയുളള ആധുനീക സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നു നിർമാണം. ഭൂമികുലക്കത്തെപ്പോലും അതിജീവിക്കുന്ന തരത്തിലാണ് പ്രതിമ ഒരുക്കിയിരിക്കുന്നത്. ക്ഷേത്രാങ്കണത്തിൽ 1,35,000 ചതുരശ്ര അടിയിലാണ് പ്രതിമ സ്ഥാപിച്ചത്.
ഗുജറാത്തിലെ പ്രശസ്തമായ സ്വാമി നാരായണ ക്ഷേത്രമാണിത്. ദു:ഖങ്ങൾ ഇല്ലാതാക്കുന്ന കഷ്ടഭഞ്ജന്റെ രൂപത്തിൽ ഹനുമാനെയാണ് ഇവിടെ ആരാധിക്കുന്നത്.
Discussion about this post