ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലുണ്ടായ സംഘർഷത്തിൽ നടപടിയുമായി പോലീസ്. സംഭവത്തിൽ പേരറിയാത്ത 700 പേർക്കെതിരെ പോലീസ് കേസ് എടുത്തു. കഴിഞ്ഞ ദിവസമാണ് ഹൽദ്വാനിയിൽ പൊതുസ്ഥലത്ത് നമാസ് നടത്തി ഒരു സംഘം സംഘർഷാവസ്ഥ സൃഷ്ടിച്ചത്.
ദൃക്‌സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.
ഹിന്ദു സംഘടനാ പ്രവർത്തകരും, മതതീവ്രവാദികളും കേസ് എടുത്തവരിൽ ഉൾപ്പെടുന്നുണ്ട്. ഇവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 147, 332, 341, 353 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് പോലീസ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
ഹൽദ്വാനിയിലെ ഭോട്ടിയ പരവിലായിരുന്നു സംഘർഷമുണ്ടായത്. രാമനവമി ദിനത്തിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മതതീവ്രവാദികളുടെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിന്റെ തുടർച്ചയായി പ്രദേശത്തെ സമാധാന അന്തരീക്ഷവും തകർക്കുകയായിരുന്നു മതതീവ്രവാദികളുടെ ലക്ഷ്യം.
ഇതിന്റെ ഭാഗമായി സംഘടിച്ചെത്തിയ മതതീവ്രവാദികളുടെ സംഘം പൊതുസ്ഥലത്ത് നമാസ് നടത്തുകയായിരുന്നു. ഇത് പ്രദേശവാസികൾ ചോദ്യം ചെയ്തു. ഇതേ തുടർന്ന് സംഘർഷമുണ്ടാകുകയായിരുന്നു.
Discussion about this post