തിരുവനന്തപുരം: നെയ്യാറ്റിന് കരയില്‍ സംഘര്‍ഷം. സംഭവത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. അനിൽ, വിനോദ് എന്നിവർക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു.
നെയ്യാറ്റിൻകര ആനാവൂർ ഭാഗത്താണ് സംഘർഷമുണ്ടായത്. പരിക്കേറ്റവരെ ആദ്യം നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ ഇവരുടെ നില ഗുരുതരമായതിനെ തുടർന്നു മെഡിക്കൽ കോളജിൽ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
കഴിഞ്ഞ കുറേ നാളുകളായി ആനാവൂരിൽ ബിജെപി-സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ട്.
Discussion about this post