പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാഴ്സലോണയ്ക്ക് തകര്‍പ്പന്‍ ജയം. പിഎസ്ജിയെ ബാഴ്സിലോണ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ലൂയിസ് സുവാരസിന്റെ ഇരട്ട ഗോളുകളും നെയ്മറുടെ ഒരു ഗോളുമാണ് കറ്റാലന്മാര്ക്ക് മിന്നുന്ന വിജയം ഒരുക്കിയത്.
പതിനെട്ടാം മിനിറ്റില്‍ നെയ്മറാണു ബാഴ്സയുടെ ആദ്യഗോള്‍ നേടിയത്. തുടര്‍ന്ന് അറുപത്തിയേഴ്, എഴുപത്തിയൊമ്പത് മിനിറ്റുകളില്‍ സുവാരസ് ലീഡുയര്‍ത്തി. എണ്‍പത്തിരണ്ടാം മിനിറ്റില്‍ ജെറേമി മത്തേയു പിഎസ്ജിയുടെ ആശ്വാസഗോള്‍ കണ്ടെത്തി.
Discussion about this post