ക്രിസ്മസ് ദിനത്തില്‍ ബ്രിട്ടീഷ് ആര്‍മി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ചിത്രം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഈ ചിത്രത്തില്‍ ഒളിച്ചിരിക്കുന്ന സൈനികരെ കണ്ടെത്താന്‍ കഴിയുമോ എന്ന ചോദ്യത്തോടു കൂടിയ ബ്രിട്ടീഷ് ആര്‍മിയുടെ ട്വീറ്റാണ് വൈറലാകുന്നത്. ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന സൈനികരെ കണ്ടെത്താനുള്ള ആവേശത്തിലാണ് സോഷ്യല്‍ മീഡിയയും.
സലിസ്ബുറി പ്രദേശത്തുനിന്നും കഴിഞ്ഞ ജൂലൈ മാസത്തില്‍ എടുത്ത ചിത്രമാണിതെന്നും. നിരീക്ഷണ കഴിവ് അളക്കാനായി ഇത് നിങ്ങള്‍ക്കായി പങ്കുവെയ്ക്കുന്നുവെന്ന കുറിപ്പോടെയാണ് ആദ്യ ചിത്രം ആര്‍മി പങ്കുവെച്ചത്.
ഈ ചിത്രത്തിനു പിന്നാലെ മറഞ്ഞിരിക്കുന്ന സൈനികരെ പകുതി വെളിപ്പെടുത്തിക്കൊണ്ട് കണ്ടെത്തല്‍ സഹായകരമാക്കാന്‍ അടുത്ത ചിത്രവും സൈന്യം പുറത്തുവിട്ടു. ചിത്രത്തില്‍ മരങ്ങള്‍ക്കു പിന്നിലായി ഒളിഞ്ഞിരിക്കുന്ന ആറു സൈനികരെ കണ്ടു പിടിക്കാവോ എന്നാണ് ട്വീറ്റില്‍ ചോദിച്ചിരിക്കുന്നത്. നിരവധി പേര് ഉത്തരം കണ്ടെത്തുകയും, തോല്‍വി സമ്മതിക്കുകയും ചെയ്തപ്പോള്‍ ആര്‍മി തന്നെ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന സൈനികരെ അടയാളപ്പെടുത്തിക്കൊണ്ടുള്ള അവസാനത്തെ ചിത്രം പുറത്തുവിട്ടു.
Discussion about this post