വാഷിങ്ടണ്‍: പാക്കിസ്ഥാന് പ്രധാനമന്ത്രി ഷാഹിദ് ഖാന് അബ്ബാസിയെയും സുര്ഷ പരിശോധനയ്ക്ക് വിധേയനാക്കി അമേരിക്കയിലെ വിമാനത്താവള അധികൃതര്‍. പാകിസ്ഥാനിലെ ടെലിവിഷന്‍ ചാനലുകളാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്ത് വിട്ടത്. എയര്‍പോട്ടിലെ സുരക്ഷാ പരിശോധനയ്ക്കുശേഷം കോട്ട് കൈയില്‍തൂക്കി ബാഗുമായി പുറത്തേക്ക് വരുന്ന് അബ്ബാസിയുടെ ദൃശ്യങ്ങളാണ് ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടത്.
അതിനിടെ ഈ വാര്‍ത്ത പാകിസ്ഥാനില്‍ കടുത്ത ജനരോഷത്തിന് ഇടയാക്കിയിട്ടുണ്ട്. പാകിസ്താന് അപമാനിക്കപ്പെട്ടുവെന്നും അബ്ബാസി രാജ്യത്തിന് നാണക്കേടുണ്ടാക്കിയെന്നുമാണ് വിമര്‍ശം. അസുഖ ബാധിതയായ തന്റെ സഹോദരിയെ സന്ദര്‍ശിക്കാന്‍ അബ്ബാസി കഴിഞ്ഞയാഴ്ച അമേരിക്ക സന്ദര്‍ശിച്ചിരുന്നു. സ്വകാര്യ സന്ദര്‍ശനത്തിനിടെ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സുമായി കൂടിക്കാഴ്ചയും നടത്തി ഭീകരവാദികള്‍ക്കെതിരെ നടപടി വേണമെന്ന് ഈ കൂടിക്കാഴ്ചയ്ക്കിടെയും അബ്ബാസിയോട് മൈക്ക് പെന്‍സ് ആവശ്യപ്പെട്ടിരുന്നുവെന്നാണ് സൂചനകള്‍
Discussion about this post