പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാത്ത വ്യവസായിയായ നീരവ് മോദി ഹോങ്കോങ്ങിലുണ്ടെന്ന വിവരം കേന്ദ്ര സര്‍ക്കാരിന് ലഭിച്ചതിനെത്തുടര്‍ന്ന് നീരവ് മോദിയെ അറസ്റ്റ് ചെയ്യാന്‍ നീക്കം. ഹോങ്കോങ്ങില്‍ നിന്നും മോദിയെ അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹോങ്കോങ്ങിന് അപേക്ഷ കൈമാറിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച 23ന് അപേക്ഷ കൈമാറിയെന്ന് കേന്ദ്ര മന്ത്രി വി.കെ.സിംഗ് വ്യക്തമാക്കി.
വായ്പയെടുത്ത് നാടുകടന്ന നീരവ് മോദിയും മെഹുല്‍ ചോക്സിയും എവിടെയെന്ന് രാജ്യസഭയില്‍ ഉയര്‍ന്ന് വന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് വി.കെ.സിംഗ് ഈ പ്രസ്താവന നടത്തിയത്. ഇവര്‍ രണ്ടുപേരുടെയും പാസ്പോര്ട്ടുകള് ഇന്ത്യ മരവിപ്പിച്ചിട്ടുണ്ട്.
Discussion about this post