റിലയന്‍സ് കമ്പനിയുടെ ജിയോയുടെ അതിവേഗ ബ്രോഡ്ബാന്‍ഡായ ജിയോ ജിഗാഫൈബറിന്റെ രജിസ്ട്രേഷന് ആരംഭിച്ചു. മൈ ജിയോ ആപ്പ് വഴിയും വെബ്സൈറ്റ് വഴിയും ആവശ്യക്കാര്‍ക്ക് രജിസ്ട്രേഷന് നടത്താം. ജിഗാഫൈബറിന്റെ ആദ്യഘട്ടത്തിന്റെ ഭാഗമായി 1,100 നഗരങ്ങളിലായിരിക്കും സേവനം ലഭ്യമാക്കുക. ഒരു ജി.ബി.പി.എസ് വേഗതയിലുള്ള സേവനമാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്.
ബ്രോഡ്ബാന്റിന് പുറമെ വൈ.ഫൈ കവറേജ്, ഐ.പി.ടി.പി, ഡി.ടി.എച്ച് തുടങ്ങി സേവനങ്ങളും ജിഗാഫൈബര്‍ വഴി ലഭിക്കും. റൂട്ടറിനോടൊപ്പം ജിഗാ ടി.വി സെറ്റ് ടോപ്പ് ബോക്സും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 600 ചാനലുകളാണ് ജിഗാ ടി.വിയിലുള്ളത്. ഇത് കൂടാതെ സിനിമകളുടെയും പാട്ടുകളുടെയും ശേഖരണം ജിഗാ ടി.വിയിലുള്ളത്.
മൈജിയോ ആപ്പ് വഴിയോ ജിയോയുടെ വെബ്സൈറ്റായ ജിയോ ഡോട്ട് കോം വഴിയോ രജിസ്റ്റര്‍ ചെയ്യാം.
ഇതിനായി ഇന്‍വൈറ്റ് ജിയോ ജിഗാ ഫൈബര്‍ നൗ എന്ന ടാബില്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് ഉപഭോക്താവിന്റെ വിവരങ്ങള്‍ അടങ്ങുന്ന പേജ് തുറന്ന് വരും. ഇതില്‍ വേണമെങ്കില്‍ നമ്മള്‍ക്ക് വ്യത്യസങ്ങള്‍ വരുത്താന്‍ സാധിക്കും. ഇത് കൂടാതെ ഉപഭോക്താവിന്റെ മുഴുവന്‍ പേരും ഫോണ്‍ നമ്പരും നല്‍കണം.
വെബ്സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യുന്നതെങ്കില്‍ മൊബൈലില്‍ ലഭിക്കുന്ന ഒ.ടി.പി കൂടി ചേര്‍ക്കണം. ശേഷം സബ്മിറ്റ ബട്ടണില്‍ അമര്‍ത്തിയാല്‍ അതുവരെ നല്കിയ വിവരങ്ങള്‍ ശരിയാണോ എന്ന് ഒന്ന് കൂടി സ്ഥിരീകരിക്കാം. ഇത് ചെയ്ത് കഴിഞ്ഞാല്‍ രജിസ്ട്രേഷന് പൂര്‍ത്തിയാകും.
Discussion about this post