കര്‍താര്‍പൂര്‍ ഇടനാഴിയുടെ പ്രവര്‍ത്തനങ്ങള്‍ തുടക്കം കുറിക്കുന്ന വേളയില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തില്‍ സമാധാനം കൊണ്ടുവരുമെന്ന പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പ്രസ്താവന പാഴ്വാക്കാണെന്ന് തെളിയിക്കുന്ന വിധം ഇസ്ലാമാബാദില് ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ രൂക്ഷമായ രീതിയില്‍ അധിക്ഷേപിക്കപ്പെടുന്നു.
ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ വീടുകളിലെ ഗ്യാസ് കണക്ഷന് വിച്ഛേദിക്കപ്പെടുന്നതായി പരാതിയുണ്ട്. ഇത് കൂടാതെ പല നയതന്ത്രജ്ഞരുടെ വീടുകളിലെ ഇന്റര്‍നെറ്റ് സംവിധാനവും വൈദ്യുതി സൗകര്യവും വിച്ഛേദിക്കപ്പെടുന്നുണ്ട്. ഇതിനുപരി നയതന്ത്രജ്ഞരെ സന്ദര്‍ശിക്കാനെത്തുന്നവരോട് പാക്കിസ്ഥാന് ചാരസംഘടനയിലെ ഉദ്യോഗസ്ഥര്‍ വിദ്വേഷപരമായ ചോദ്യങ്ങള്‍ ചോദിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ത്യന്‍ നയതന്ത്രജ്ഞരെ പാക്കിസ്ഥാന് എല്ലായിടങ്ങളിലും പിന്തുടരുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്. ഡിസംബര്‍ തുടക്കത്തില്‍ ഒരു നയതന്ത്രജ്ഞന്റെ വീട്ടില്‍ ഒരാള്‍ അതിക്രമിച്ച് കയറാനും ശ്രമിച്ചിരുന്നു.
വിയെന്നാ കണ്‍വെന്‍ഷന്റെ നിയമങ്ങളുടെ ലംഘനമാണിതെന്ന് ഇന്ത്യ വാദിക്കുന്നു. ഈ വര്‍ഷം തുടക്കത്തില്‍ 1961ലെ ഉഭയകക്ഷി പെരുമാറ്റച്ചട്ടം പാലിക്കുമെന്ന് ഇരു രാജ്യങ്ങളും സമ്മതിച്ചിരുന്നു. എന്നാല്‍ ഇത് കാറ്റില്‍ പറത്തിക്കൊണ്ടാണ് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും അധിക്ഷേപങ്ങളുണ്ടാകുന്നത്. വിഷയത്തെപ്പറ്റി ഇന്ത്യ പാക്കിസ്ഥാന്റെ വിദേശകാര്യ മന്ത്രാലയത്തൊട് സംസാരിച്ചിട്ടുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Discussion about this post