വെള്ളിത്തിരയില്‍ അഭിഭാഷകന്റെ വേഷമണിഞ്ഞിട്ടുള്ള നടന് ബാലചന്ദ്ര മേനോന് ഇനി ജീവിതത്തിലും ഈ വേഷമണിയും. കോടതിയില്‍ കേസുകള്‍ വാദിക്കാനുള്ള ബാര്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെ പരീക്ഷയെഴുതിയിരിക്കുകയാണ് അദ്ദേഹം. ഞായറാഴ്ചയായിരുന്നു അദ്ദേഹം ബാര്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെ ഓള് ഇന്ത്യ ബാര്‍ എക്സാമിനേഷന് എഴുതിയത്. ആലുവ ചൂണ്ടി ഭാരതമാത സ്കൂളില്‍ വെച്ചായിരുന്നു പരീക്ഷ നടന്നത്.
ഈ പരീക്ഷയില്‍ വിജയിക്കുകയാണെങ്കില്‍ കോടതികളില്‍ കേസുകള്‍ വാദിക്കാനുള്ള അനുമതി ബാലചന്ദ്ര മേനോന് ലഭിക്കുന്നതായിരിക്കും. ഇതിന് മുന്‍്പ് 2011ല്‍ ബാലചന്ദ്ര മേനോന് സന്നത് എടുത്തിരുന്നു. കോടതികളില്‍ വാദിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെ അനുമതി കൂടി വേണ്ടിവന്നതോടെയാണ് അദ്ദേഹം പരീക്ഷയെഴുതിയത്. ഒരു അഭിഭാഷകനാവുക എന്നത് തന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 1987ല്‍ ഇറങ്ങിയ ‘വിളംബരം’ എന്ന ചിത്രത്തില്‍ അദ്ദേഹം അഭിഭാഷകന്റെ വേഷമായിരുന്നു ചെയ്തത്.
Discussion about this post