ഫേസ്ബുക്കില്‍ വരുന്ന എന്തിനെയും സംശയത്തോടെ നോക്കി കാണേണ്ട സമയത്ത് കൂടിയാണ് നമ്മള് കടന്നു പോവുന്നത് . കുറച്ചു കാലമായി ഫേസ്ബുക്ക് സംബന്ധമായ വിവാദങ്ങള്‍ ഒട്ടനവധി ചര്‍ച്ച ചെയ്യപ്പെട്ടുക്കഴിഞ്ഞു . തങ്ങള്‍ക്ക് ലാഭമല്ലാത്ത ഒരു കാര്യത്തിനും ഫേസ്ബുക്ക് കൂട്ട് നില്‍ക്കില്ലെന്നും , അനുവദിക്കുകയില്ലെന്നും ഇങ്ങനെയൊക്കെയാണ് ഫേസ്ബുക്ക് എന്നെല്ലാമുള്ള ചിന്താഗതികള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ അനുദിനം വളര്‍ന്നു കൊണ്ടിരിക്കുകയാണ് . ഇപ്പോള്‍ തന്നെ ഫേസ്ബുക്കില്‍ സജീവമായിരിക്കുന്ന ടെന്‍ ഇയെര്സ് ചലഞ്ച് തന്നെ അത്തരത്തില്‍ ഒരു കുരുക്കാണോ എന്നൊരു സംശയം പലയിടങ്ങളില്‍ ഉയര്‍ന്നു വന്നു കഴിഞ്ഞിരിക്കുന്നു .
ചലഞ്ച് ഏറ്റെടുത്ത് ഉപഭോക്താക്കള്‍ തങ്ങളുടെ പ്രൊഫൈല്‍ വഴി പത്ത് വര്‍ഷം മുന്‍പുള്ള സ്വന്തം ചിത്രങ്ങള്‍ പങ്ക് വെച്ച് കൊണ്ടിരിക്കുകയാണ് . ലഭിക്കുന്ന ലൈക് , കമന്റ് ഇതെല്ലാം നോക്കുമ്പോള്‍ രസം തോന്നുമെങ്കിലും ഇത്തരമൊരു ചലഞ്ച് വഴി ഫേസ്ബുക്ക് തങ്ങളുടെ സംവിധാനമായ ‘ ഫേസ് റെക്ഗ്നിഷന്‍ ‘ മെച്ചപ്പെടുത്തുന്നതിനായിട്ടാണ് ഇത്തരമൊരു ചലഞ്ച് ഉയര്‍ത്തി കൊണ്ടിരിക്കുന്നത് എന്നാണു സോഷ്യല്‍ മീഡിയ വിഗദ്ധര്‍ ചൂണ്ടിക്കാട്ടുന്നത് .
നിങ്ങള്‍ ഇത്തരമൊരു ചലഞ്ച് ( ഹാഷ്ടാഗ് ) വഴി പങ്ക് വെയ്ക്കപ്പെടുന്ന ചിത്രങ്ങള്‍ ‘ ഫേസ് റെക്ഗ്നിഷന്‍ ‘ സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ശേഖരിക്കപ്പെടുന്നുണ്ടത്രേ . ഒരു വ്യക്തി ഫേസ്ബുക്ക് വഴി പങ്കു വെക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് ഫേസ്ബുക്ക് ഇത്തരമൊരു സംവിധാനത്തിന് ആവശ്യമായ നിര്‍മ്മിതബുദ്ധിയ്ക്ക് പരിശീലനം നല്കി ശക്തിപകരുന്നത് .
നിങ്ങളില്‍ പ്രായം എത്രത്തോളം മാറ്റമുണ്ടാക്കുന്നു എന്നാ ആഹ്വാനം ഇത്തരമൊരു ചലഞ്ച് വഴിനടത്തി ഫേസ്ബുക്ക് ശേഖരിചിരിക്കുന്നത് കോടികണക്കിന് ചിത്രങ്ങളാണ് . ഇത്തരം ചിത്രങ്ങള്‍ വിനിയോഗിച്ച് നിര്‍മ്മിതബുദ്ധി അല്‍ഗോരിതങ്ങള്‍ക്ക് ശക്തി പകരുകയും ഇത് വഴി മറ്റു സോഷ്യല്‍ മീഡിയ സേവനങ്ങള്‍ക്ക് ഈ ചലഞ്ചിനെ വിനിയോഗിക്കാനും സഹായിക്കുമെന്ന് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേര്സിറ്റി പ്രസ് എഡിറ്റോറിയല്‍ ഡയറക്ടര്‍ ഗ്രെഗ് ബ്രിട്ടന് തന്റെ ട്വീറ്റില്‍ വ്യക്തമാക്കുന്നു .
Discussion about this post