വ്യാപം അഴിമതിയില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിന് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മധ്യ പ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന് രാജിവെയ്ക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
നിരവധി തൊഴിലന്വേഷകരുടെ സ്വപ്നങ്ങളാണ് ഇതിലൂടെ തകര്‍ന്നത്.അതുകൊണ്ട് തന്നെ അഴിമതിയുമായി ബന്ധപ്പെട്ട എല്ലാവരേയും ജയിലിലടക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മോദി സര്‍ക്കാരും ശിവരാജ് സിങ്ങ് സര്ഡക്കാരും പണമുള്ളവരുടെ മാത്രം സ്വപ്നങ്ങളാണ് പൂര്ത്തീകരിക്കീന് ശ്രമിക്കുന്നത് എന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സര്‍ജ്ജേവാല അഭിപ്ായപ്പെട്ടു. സംസ്ഥാനത്ത് നടക്കുന്ന ഈ അഴിമതിയെ പറ്റി മുഖ്യമന്ത്രിക്ക് അറിവുണ്ടായിരുന്നു എന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഏതാനും യൂത്ത് കോണ്‍ഗ്രസ് നോതാക്കള്‍ അറസ്റ്റിലായിട്ടുണ്ട്.
Discussion about this post