‘ഇന്ത്യയില്‍ ഇന്ന് ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷത്തിനെതിരെ അതിക്രമങ്ങള്‍ അഴിച്ചുവിടുന്നു. ബിജെപി നേതാവ് ഡോ.സുബ്രഹ്മണ്യം സ്വാമിയുടെ ഈ ട്വീറ്റാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്.
ഒരു പ്രത്യേക സംഭവത്തെ ഉദാഹരിക്കാതെ പൊതുവായാണ് സ്വാമിയുടെ ട്വീറ്റ്. നാദാപുരത്ത് ലീഗ്-സിപിഎം സംഘട്ടനത്തിന്റെ ഭാഗമായി ഹിന്ദുക്കള്‍ക്കെതിരെ സംഘടിത ആക്രമണം നടത്തുവെന്ന് സംഘപരിവാര്‍ സംഘടനകള്‍ ആരോപിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് സ്വാമിയുടെ പ്രതികരണം എന്നാണ് വിലയിരുത്തല്‍.
എന്നാല്‍ സുബ്രഹ്മണ്യം സ്വാമി നുണ പറയുകയാണെന്നാണ് മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രികയുടെ വാര്‍ത്ത.
‘ന്യൂനപക്ഷങ്ങള്‍ക്കെതിരായ നുണപ്രചരണത്തില്‍ പ്രത്യേക വൈദഗ്ധ്യം ഉള്ളയാളാണ് ബി.ജെ.പി എം.പി സുബ്രമണ്യന്‍ സ്വാമി. കൊച്ചുകുട്ടികള്‍ക്കു പോലും മനസ്സിലാകുന്ന നുണകള്‍ ഒരു മനസ്താപവുമില്ലാതെ സ്വാമി സോഷ്യല്‍ മീഡിയയിലൂടെ വിളമ്പുന്നത് പതിവാണ്. വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള സ്വാമിയുടെ പ്രചരണങ്ങളില്‍ പലതിനും വാസ്തവവുമായി പുലബന്ധം പോലുമുണ്ടാകാറില്ല.
ചന്ദ്രികയിലെ വാര്‍ത്ത കുറ്റപ്പെടുത്തുന്നു.
നേരത്തെ, പാകിസ്താനില്‍ നവാസ് ശരീഫിന്റെ മുസ്ലിം ലീഗ് പി.എം.എല്‍ (എന്‍) തെരഞ്ഞെടുപ്പ് വിജയം നേടിയപ്പോള്‍ കേരളത്തില്‍ മുസ്ലിംലീഗ് അഭിനന്ദന പോസ്റ്റര്‍ പതിച്ചു എന്ന് സ്വാമിയുടെ പ്രചരണം വിവാദമായിരുന്നു. ലീഗിനോട് വിരോധമുള്ള ഒരാള്‍ പടച്ചുവിട്ട പോസ്റ്റര്‍ ഒന്നുമാലോചിക്കാതെ സ്വാമി ഷെയര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ വ്യാജ പോസ്റ്റര്‍ നിര്‍മിച്ചയാള്‍ പിന്നീട് പിടിക്കപ്പെട്ടുവെന്നും ചന്ദ്രിക പറയുന്നു.
Discussion about this post