സമദൂരം ശരിദൂരം എന്ന തിയറി കണ്ടുപിടിച്ചത് പെരുന്നയിലെ ചില നായന്മാരാണെന്നാണ് രാഷ്ട്രീയ ചരിത്രമതം. ഓരോ തെരഞ്ഞെടുപ്പിലും ശരി ദൂരത്തിന്റെ സാധ്യതകള്‍ സ്ക്കൂളായും. സ്വാശ്രയ കോളേജുകളായും, ദേവസ്വം മെമ്പര്സ്ഥാനമായും കൊയ്തെതെടുത്ത ധീര വിപ്ലവകാരികളാണ് അഭിനവ മന്നം ശിഷ്യന്മാര്. പെരുന്നയില്‍ നിന്ന് കണിച്ചുകുളങ്ങരയിലേക്ക് ശരിദൂരം വരച്ചിടാന്‍ വെള്ളാപ്പള്ളി ശ്രമിക്കുമ്പോള്‍ ഒക്കെ, ശരിദൂര സിദ്ധാന്തത്തിന്റെ മാറ്റ് കുറയുമോ എന്ന പേടിയാല്‍ പെരുന്നയില്‍ ശത്രു സംഹാര പൂജ നടത്തി ആത്മശാന്തി തേടുകയാണ് പതിവ്..
രാഷ്ട്രീയത്തിലെ ശരിദൂരം പക്ഷേ അഴിമതിയുടെയും സ്വജന പക്ഷപാതിത്വത്തിന്റെയും കാര്യത്തിലില്ല എന്നാണ് ഇപ്പോള്‍ ചില പെരുന്ന വിരുദ്ധരുടെ വിമര്‍ശം. ഇക്കൂട്ടത്തില്‍ ചില നായന്മാരുമുണ്ടെന്നാണ് വിചിത്രം. ഇഷ്ടം പോലെ ക്ഷീരം മാണി സാറും കുര്യന്സാറുമൊക്കെ തരുമെന്നിരിക്കെ..ക്ഷീരമുള്ളരകിടിന് ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം എന്നല്ലാതെ എന്ത് പറയാന്‍.
സുകുമാരന്‍ നായരെ പോലെ ഒരു നേതാവിനെ കിട്ടിയത് മഹാഭാഗ്യമാണെന്ന് ഒരു സെലിബ്രറ്റി നായരെ കൊണ്ട് പറയിച്ചിട്ടും ചില നായന്മാര്ക്ക് കാര്യം പിടികിട്ടിയിട്ടില്ല( ഈ പൊട്ടന് മനസ്സിലായി എന്നിട്ടും യഥാര്‍ത്ഥ പൊട്ടന് മനസ്സിലായില്ല എന്ന സിനിമ ഡയലോഗ് ഇത്തരുണത്തില്‍ പ്രസക്തം)..മാണി സാറെ ഇപ്പോള്‍ കുരിശി്ല് തറക്കേണ്ട കാര്യമില്ല എന്നാണ് പെരുന്നയില്‍ നിന്ന് വന്ന തിരുവെഴുത്ത്..മാണിനായര്‍ സമുദായത്തിന്റെ ഐശ്വര്യം എന്ന ബോര്‍ഡ് പെരുന്നയിലെ ഓഫിസിന് മുന്നില്‍ തൂക്കി നേതാവ് പറഞ്ഞ കാര്യം പല പൊട്ടന്മാര്ക്കും ഇനിയും മനസ്സിലായിട്ടില്ല..മാണി അഴിമതി നടത്തിയെന്ന് നാട്ടുകാര്‍ മൊത്തം പറഞ്ഞാല്‍ അത് വിഴുങ്ങാനെന്താ നായര്‍ സേവന സൊസൈറ്റിയ്ക്ക് നട്ടപിരാന്തോ…?. നായര്‍ സമുദായത്തിന് സാറന്മാര് ചെയ്ത കോടിക്കണക്കിന് ഉപകാരങ്ങള്‍ വച്ച് മാണിയെ പെരുന്നയില്‍ വിളിച്ച് ആദരിക്കുകയാണ് വേണ്ടത് അല്ലാതെ..മാലോകര്‍ എന്ന് പറയുന്ന വിവരമില്ലാത്തവര്‍ ചെയ്യുന്നത് പോലെ കുരിശില്‍ തറക്കുകയല്ല..പിന്നെ കുരിശില്‍ തറക്കണമെങ്കില് നായര്‍ നേതാവ് വെറെ തിരുവെഴുത്ത് തരും…നമുക്ക് കിട്ടാനുള്ളത് കിട്ടിയില്ലെങ്കില്‍ കുരിശിലല്ല, കല്ലെറിഞ്ഞ് കൊല്ലാനും നമ്മള് റെഡി. അപ്പോള്‍ മതി മുണ്ട് മടക്കി കുത്തി കരയോഗം യുവാക്കളുടെ തിന്തിമതിത്തൈ…അല്ല പിന്നെ…
മാണിയ്ക്കനുകൂലമായി പ്രസ്താവന ഇറക്കിയതിന്റെ പേരില്‍ എന്‍എസ്എസ് കണ്ട ഏറ്റവും മഹാനായ നേതാവിന്റെ കോലം ചില കരയോഗക്കാര് കത്തിച്ചു. ജി നായരെ പലരും പരസ്യമായി തെറിയും വിളിക്കുന്നു…ഇതൊക്കെ കണ്ട് ചിരിക്കാതെ..എന്ത് ചെയ്യും…പടയൊന്നും വേണ്ട, പന്തി റെഡി കരയോഗക്കാരെ… എന്നല്ലാതെ എന്ത് പറയാന്‍…ഇപ്പോള്‍ മാണിയ്ക്കെതിരെ പട നയിക്കുന്നവരൊക്കെ കുറച്ച് കഴിഞ്ഞാല്‍ മിണ്ടാതാകും…അവരെ കൊണ്ട് നായര്‍ മഹാസമുദായത്തിന് എന്ത് ഗുണം. അതുകൊണ്ട് കെസിബിസിയ്ക്കും സകലമാന സഭ തലവന്മാര്ക്കും മുന്‍പെ മാണിക്കൂറ് പ്രഖ്യാപിച്ചാല്‍ മാണി സാറിനെങ്കിലും നന്ദിയുണ്ടാകും. നോട്ടെണ്ണല്‍ യന്ത്രം പാലായില്‍ മാത്രം പോര..പെരുന്നയിലും വേണ്ടെ…സമുദായസ്നേഹികളെ ?
നാടൊട്ടുക്ക് ചിലര്‍ ഹിന്ദു മഹാ ഐക്യം..എന്നൊക്കെ പറഞ്ഞ് ആളുകളെ കൂട്ടുന്നുണ്ട്. ഹിന്ദു ഐക്യം വന്നാല്‍ പിന്നെ നമുക്കെന്ത് പ്രസക്തി എന്നാലോചിക്കണ്ടെ അവരെല്ലാം…? അതുകൊണ്ട് ഹിന്ദു ഐക്യത്തിന് നമ്മള് എതിരാണ്..എന്തിന് നായര്‍ ഐക്യത്തിന് പോലും നമ്മള് അനുകൂലമല്ല..സൊസൈറ്റിയുടെ പിന്നില്‍ മുണ്ടഴിച്ച് കയ്യില്‍ പിടിച്ച് നില്ക്കുന്നവരുടെ ഐക്യമാണ് പ്രധാനം…അതിനിടയിലേക്ക് കൊലം കത്തിച്ച് വരുന്ന യുത്ത് നായന്മാരും….ഹിന്ദു ഐക്യം എന്നൊക്കെ
പറഞ്ഞ് ഫേസ്ബുക്കില്‍ കരയുന്ന സംഘപരിവാറും പെരുന്നയിലെ ഐക്യത്തില്‍ അണിച്ചേരുകയാണ് വേണ്ടത്..സകലമാന നായന്മാരും ഒന്നിച്ചാല്‍, പിന്നെ അവരെല്ലാം കൂടി മറ്റ് ഹിന്ദുക്കള്‍ക്കൊപ്പം ചേര്‍ന്നാല്‍ പെരുന്നയിലെ ബിഷപ്പ് ഹൗസില്‍ നായര്മെത്രാനെന്ത് പണി….
ഒരു കാര്യം എപ്പോഴും ഉറപ്പിച്ച് പറയണം..നമ്മള് സമദൂരക്കാരാണ്…മാണിയോടുള്ള ദൂരം തന്നെ നമുക്ക് പി.ജെ കുര്യന്സാറിനോടും, സരിതയോടുള്ള ദൂരം തന്നെ ഉമ്മന്സാറിനോടും…സമദൂരത്തില്‍ വെള്ളം ചേര്‍ത്ത് വെള്ളം കുടി മുട്ടിക്കാനൊന്നും പടനായന്മാരെ പ്രതീക്ഷിക്കരുത്….
അതുകൊണ്ട് ഇനി എതെങ്കിലും കരയോഗക്കാര് നമ്മുടെ കോലം കത്തിച്ചാല്‍…അവരെ നമ്മുടെ ശരിദൂരം കാണിക്കും..ശക്തിയും….നെട്ടൂരാനോടാണോടാ കളി…..
Discussion about this post