പലപ്പോഴും നമ്മുടെ സൗന്ദര്യസ്വപ്‌നങ്ങളെ തകിടം മറിക്കുന്ന ഒന്നാണ് കുരുക്കൾ. മുഖക്കുരുവന്നാൽ പിന്നെ വലിയ ടെൻഷനാണ്. പിന്നെ സ്‌കിൻ കെയറായി,ബ്യൂട്ടിപാർലറുകളായി അങ്ങനെ അങ്ങനെ പരിഹാരം കണ്ടെത്താൻ നെട്ടോട്ടം. എന്നാൽ മുഖക്കുരു പലപ്പോഴും മുഖത്ത് മാത്രമല്ല അത് ചർമ്മത്തിൽ പല ഭാഗത്തും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പുറംഭാഗത്തും കഴുത്തിന് പിന്നിലും പുറത്തും എല്ലാം ഇത്തരത്തിൽ മുഖക്കുരു ഉണ്ടാവുന്നു. ശരീത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാവുന്ന മുഖക്കുരു നിസ്സാരമല്ല.പലപ്പോഴും എണ്ണയുടെ അമിത ഉൽപാദനം, ബാക്ടീരിയ ശേഖരണം, എണ്ണ ഉൽപ്പാദിപ്പിക്കുന്ന സെബാസിയസ് ഗ്രന്ഥികളുടെ പ്രകോപനം എന്നിവ മുഖക്കുരു രൂപീകരണത്തിന് കാരണമാകും
മുഖക്കുരുവിന്റെ പാടുകൾ പോലും ശരീരത്തിൽ ഇല്ലാതെ പ്രതിരോധിക്കുന്നതാണ് എന്തുകൊണ്ടും ടീ ട്രീ ഓയിൽ. ഇതിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരു ചികിത്സകളിൽ ഏറ്റവും ശക്തമായ ഒന്നാണ്. ടീ ട്രീ ഓയിൽ മുഖക്കുരു ഉള്ളവർ തേക്കുന്നത് നിങ്ങളുടെ ചർമ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. പക്ഷേ ടീ ട്രീ ഓയിൽ വളരെ ശക്തമായ ഒന്നായത് കൊണ്ട് തന്നെ ഇത് ചർമ്മത്തിൽ പുരട്ടുന്നതിനുമുമ്പ് എല്ലായ്പ്പോഴും മറ്റൊരു ഓയിലുമായി കലർത്തണം.
ചർമ്മം എക്സ്ഫോളിയേറ്റ് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നമ്മുടെ ആരോഗ്യത്തിനുണ്ടാക്കുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതോടൊപ്പം തന്നെ ചർമ്മത്തിലെ മുഖക്കുരു പോലുള്ള അസ്വസ്ഥതകളെ പൂർണമായും ഇല്ലാതാക്കുന്നു. എക്സ്ഫോളിയേറ്റ് ചെയ്യുന്നതിലൂടെ അത് ചർമ്മത്തിലുണ്ടാവുന്ന മൃതകോശങ്ങളെ നീക്കം ചെയ്യുന്നു. ഇത് സുഷിരങ്ങൾ വൃത്തിയാക്കാൻ സഹായിക്കുന്നു.
പാലുൽപ്പന്നങ്ങൾ കുറക്കുന്നത് മുഖക്കുരു പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കാരണം അമിതമായി പാലുൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവരിൽ പെട്ടെന്ന് മുഖക്കുരുവും പുറംഭാഗത്ത് കുരുവും ചർമ്മത്തിൽ അസ്വസ്ഥതകളും ഉണ്ടാക്കുന്നു.
ബെൻസോയിൽ പെറോക്‌സൈഡ് ഉൽപ്പന്നങ്ങൾക്ക് കുരുക്കൾ തടയാൻ കഴിയും. ബെൻസോയിൽ പെറോക്‌സൈഡ്, ബോഡി ക്രീമുകൾ അല്ലെങ്കിൽ അഡാപാലിൻ അല്ലെങ്കിൽ ബെൻസോയിൽ പെറോക്‌സൈഡ് ഉള്ള ജെല്ലുകൾ, ക്ലിൻഡാമൈസിൻ അല്ലെങ്കിൽ നോഡോക്‌സിൻ പോലുള്ള ആൻറിബയോട്ടിക് ലോഷനുക എന്നിവ ഉപയോഗിച്ച് നിങ്ങളുടെ ശരീരം വൃത്തിയാക്കാൻ ശ്രമിക്കുക
Discussion about this post